Image

കായലില്‍ വീണ കുട്ടിയെ രക്ഷിച്ച അരുണ്‍ ക്ലീറ്റസിനു ആദരം

ജോയിച്ചന്‍ പുതുക്കുളം Published on 20 April, 2018
കായലില്‍ വീണ കുട്ടിയെ രക്ഷിച്ച അരുണ്‍ ക്ലീറ്റസിനു ആദരം
ചാലക്കുടി: വിനോദയാത്രയ്ക്കിടെ ബോട്ടില്‍ നിന്നും കായലില്‍ വീണ ചാലക്കുടി കദളിക്കാട് സ്വദേശിയും, ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമായ ഷോണ്‍ ഷിജുവിനെ സാഹസികമായി രക്ഷപെടുത്തിയ കുറ്റിക്കാട് സ്വദേശി അരുണ്‍ ക്ലീറ്റസ് പള്ളിയിലിനു അമേരിക്കയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളും, പ്രവാസി മലയാളിയും, കിന്‍ഫ്ര ഡയറക്ടറുമായ പോള്‍ പറമ്പി സമാഹരിച്ച 25,000 രൂപയുടെ ക്യാഷ് അവാര്‍ഡും കീര്‍ത്തിപത്രവും നല്‍കി ആദരിച്ചു.

കായലില്‍ വൂണ ഷോണ്‍ ഷിജുവിനെ രക്ഷപെടുത്തിയപ്പോള്‍ സ്വന്തം മകനെ മറ്റൊരാളെ ഏല്‍പിച്ച് നീന്താന്‍ പോലും വശമില്ലാത്ത അരുണ്‍ ക്ലീറ്റസ് കായലിലേക്ക് എടുത്തുചാടി രക്ഷപെടുത്തുകയായിരുന്നു.

ചാലക്കുടി വ്യാപാരഭവനില്‍ ചേര്‍ന്ന അനുമോദന യോഗം വിജിലന്‍സ് ജഡ്ജി വി. ഗീത ഉദ്ഘാടനം നിര്‍വഹിച്ചു. എം.എല്‍.എ വി.ഡി ദേവസി അധ്യക്ഷതവഹിച്ചു. മുന്‍ എം.പി. കെ.പി ധനപാലന്‍ കീര്‍ത്തിപത്രം നല്‍കി സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പോള്‍ പറമ്പി, ചാലക്കുടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, അഡ്വ. സജി റാഫേല്‍, ജേക്കബ് കരിപ്പായി, സ്മിത ജെയ്, ഫാ. അബ്രോസ്, വിജയ് തെക്കന്‍, ജോയ് മൂത്തേടന്‍, റോസി ലാസര്‍, ഫാ. വര്‍ഗീസ് പാത്താടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അംഗീകാരമായി ലഭിച്ച 25000 രൂപ അരുണ്‍ ക്ലീറ്റസ് ചാലക്കുടിയിലെ ആല്‍ഫാ പാലിയേറ്റീവ് കെയറിനു സംഭാവന നല്‍കി. പോള്‍ പറമ്പി അറിയിച്ചതാണിത്.
കായലില്‍ വീണ കുട്ടിയെ രക്ഷിച്ച അരുണ്‍ ക്ലീറ്റസിനു ആദരംകായലില്‍ വീണ കുട്ടിയെ രക്ഷിച്ച അരുണ്‍ ക്ലീറ്റസിനു ആദരംകായലില്‍ വീണ കുട്ടിയെ രക്ഷിച്ച അരുണ്‍ ക്ലീറ്റസിനു ആദരംകായലില്‍ വീണ കുട്ടിയെ രക്ഷിച്ച അരുണ്‍ ക്ലീറ്റസിനു ആദരംകായലില്‍ വീണ കുട്ടിയെ രക്ഷിച്ച അരുണ്‍ ക്ലീറ്റസിനു ആദരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക