Image

കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു

Published on 20 April, 2018
കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു
കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു. കലൂരില്‍ മെട്രോ റെയിലിനോടു ചേര്‍ന്ന കെട്ടിടം തകര്‍ന്നു വീണതിനെ തുടര്‍ന്നു വെട്ടിച്ചുരുക്കിയ സര്‍വീസാണ് പുനരാരംഭിച്ചത്. ട്രാക്ക് പരിശോധന പൂര്‍ത്തിയായതോടെയാണ് സര്‍വീസുകള്‍ ആരംഭിച്ചത്.

പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിന്റെ ഒന്നാം നില വരെ നിര്‍മാണം നടത്തിയിരുന്ന ഭാഗങ്ങളാണ് ഇടിഞ്ഞുതാഴ്ന്നത്. 30 മീറ്റര്‍ നീളമുള്ള പില്ലറുകള്‍ മറിഞ്ഞു വീണു. 15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിയുകയും ചെയ്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക