Image

മലബാര്‍ മെഡിക്കല്‍ കോളേജ് പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

Published on 20 April, 2018
മലബാര്‍ മെഡിക്കല്‍ കോളേജ് പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി
മലബാര്‍ മെഡിക്കല്‍ കോളേജ് പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. മലബാര്‍ മെഡിക്കല്‍ കോളേജിലെ 10 വിദ്യാര്‍ഥികളുടെ പ്രവേശനമാണ് സുപ്രീംകോടതി ശരിവച്ചിരിക്കുന്നത്. 
പ്രവേശനം റദ്ദാക്കിയതിനെതിരെ കോഴിക്കോട്ടെ മലബാര്‍ മെഡിക്കല്‍ കോളേജിലെ 10 വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ വിധി. 201617 അധ്യയന വര്‍ഷം നടന്ന പ്രവേശനം ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രവേശന മേല്‍നോട്ട സമിതി റദ്ദാക്കിയത്. ഓണ്‌ലൈനിലില്‍ അപേക്ഷ നല്‍കാത്ത വിദ്യാര്‍ഥികള്‍ മനെജ്‌മെന്റുമായി ഒത്തു കളിച്ചാണ് പ്രവേശനം നേടിയതെന്നാണ് കമ്മറ്റിയുടെ വാദം. ഈ വാദത്തെ സംസ്ഥാന സര്‍ക്കാരും പിന്തുണച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക