Image

കാമുകന്റെ ഭാര്യയെ വധിക്കാന്‍ കൊട്ടേഷന്‍, മല്ലപ്പള്ളിക്കാരി ഷിക്കാഗോയില്‍ അറസ്റ്റില്‍

Published on 20 April, 2018
കാമുകന്റെ ഭാര്യയെ വധിക്കാന്‍ കൊട്ടേഷന്‍, മല്ലപ്പള്ളിക്കാരി ഷിക്കാഗോയില്‍ അറസ്റ്റില്‍
ഇന്റര്‍നെറ്റ് വഴി കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മലയാളി യുവതി അറസ്റ്റില്‍. ഷിക്കാഗോയിലെ മേവുഡ് ലയോള യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ നഴ്‌സാണ് പ്രതി. കേരളത്തില്‍, പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി കീഴ്‌വായ്പൂര്‍ സ്വദേശി ടീനാ ജോണ്‍സ്(31) ആണ് അറസ്റ്റിലായത്.  കുറ്റം തെളിയിക്കപ്പെട്ടാല്‍ 20 വര്‍ഷംവരെ ജയില്‍ശിക്ഷ കിട്ടാവുന്ന തെറ്റാണിത്. അറസ്റ്റിലായ ടീനയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ടീന ജോലി ചെയ്യുന്ന ആശുപത്രിയിലെ അനസ്‌തേഷ്യാ വിഭാഗം ഡോക്ടറാണ് കാമുകന്‍. പ്രണയിച്ചു വഞ്ചിച്ച കാമുകനോട് പ്രതികാരം ചെയ്യാന്‍ അയാളുടെ ഭാര്യയും സാമൂഹികപ്രവര്‍ത്തകയുമായ യുവതിയെ കൊല്ലാനാണ് ടീനയുടെ ക്വട്ടേഷന്‍. അതിനു വേണ്ടി, ഇത്തരം കാര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്ന് അവകാശപ്പെട്ട വെബ്‌സൈറ്റിനെ ടീന സമീപിച്ചത്. ക്വട്ടേഷന്‍ നടപ്പാക്കാനായി 10,000 ഡോളര്‍ (ഏതാണ്ട് 6.5 ലക്ഷം രൂപ) ജനുവരിയില്‍ കൈമാറുകയു, ചെയ്തു. ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ വഴിയാണു പണം കൈമാറിയത്. സമാന്തര ഇന്റര്‍നെറ്റിലൂടെ (ഡാര്‍ക്ക് നെറ്റ്) നടക്കുന്ന ബിറ്റ്‌കോയിന്‍ ഇടപാടാണു ടീനയുടെ പങ്കിനെക്കുറിച്ചു തുമ്പു നല്‍കിയതെന്നു സൂചന. 

ഇത്തരത്തിലുള്ള ഇന്റര്‍നെറ്റ് ക്വട്ടേഷനുകളെക്കുറിച്ച് സി.ബി.എസ്. ചാനലിന്റെ '48 മണിക്കൂര്‍' എന്ന പരിപാടിയാണ് ടീനയെ കുടുക്കിയത്. പരിപാടി കണ്ട് വുഡ്‌റിജ് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ടീന പിടിയിലാകുകയായിരുന്നു. വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ ടീനയ്ക്കു കാര്യങ്ങള്‍ സമ്മതിക്കേണ്ടി വന്നു. ഷിക്കാഗോ ഡ്യൂപേജ് കൗണ്ടി കോടതിയില്‍ ഹാജരാക്കിയ ടീനയ്ക്ക് എതിരേ വധശ്രമം ചുമത്തിയാണ് തടവിലാക്കിയിരിക്കുന്നത്. ടീനയും കാമുകന്റെ ഭാര്യയുമായി പ്രശ്‌നങ്ങളുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസ് അടുത്തമാസം 15 ന് ഇനി പരിഗണിക്കും. ശിക്ഷിച്ചാല്‍ 20 വര്‍ഷം തടവ് അനുഭവിക്കുകയും പിഴ ഒടുക്കുകയും വേണ്ടി വരും. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യാനും ഇരയുമായി യാതൊരു വിധത്തിലും ബന്ധപ്പെടാന്‍ പാടില്ലെന്നും പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 
കാമുകന്റെ ഭാര്യയെ വധിക്കാന്‍ കൊട്ടേഷന്‍, മല്ലപ്പള്ളിക്കാരി ഷിക്കാഗോയില്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക