Image

ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വിഷു ആഘോഷം ഗംഭീരമായി

സന്തോഷ് പിള്ള Published on 20 April, 2018
ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വിഷു ആഘോഷം ഗംഭീരമായി
ഡാളസ്സ്: മേട മാസം ഒന്നാം ദിവസം, ശ്രീ ഗുരുവായൂരപ്പനെയും, വിഷുക്കണിയും ഒരുമിച്ച് കണ്ട് വരാനിരിക്കുന്ന നാളുകള്‍ ആയുരാരോഗ്യ സമ്പല്‍ സമൃദ്ദ്ധമാക്കണേ , എന്ന പ്രാര്‍ത്ഥനയുമായി അനേകം ഭക്ത ജനങ്ങള്‍ ഡാലസ്സിലെ ക്ഷേത്രം സന്ദര്‍ശിച്ചു. ചന്ദന മുഖ കാപ്പിനാല്‍ സുസ്‌മേരവദനനായി നിന്ന ഭഗവല്‍ വിഗ്രഹദര്‍ശനത്തിനു ശേഷം ക്ഷേത്ര പൂജാരികളില്‍ നിന്നും വിഷുകൈനീട്ടവും എല്ലാവര്‍ക്കും ലഭിച്ചു. നാട്ടില്‍ നിന്നും എത്തിച്ച താമര പൂക്കളാല്‍, വിഷു ദിവസം അര്‍ച്ചന നടത്താനുള്ള അവസരം എല്ലാവര്‍ക്കും ഒരുക്കികൊടുക്കാന്‍ സാധിച്ചതില്‍ അതീവ സംതൃപ്തി ഉണ്ടെന്ന് കേരളാ ഹിന്ദു സൊസൈറ്റി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കേശവന്‍ നായര്‍ അറിയിച്ചു.

ക്ഷേത്രത്തിലെ സ്പി രിച്യുല്‍ ഹാളില്‍ ഒരുക്കിയ വിഷു സദ്യ, കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ നായരുടെ മേല്‍നോട്ടത്തില്‍ കെങ്കേമമായിരുന്നു. വിഷു, കേരളത്തില്‍ എങ്ങനെ ആയിരുന്നു ആഘോഷിച്ചിരുന്നതെന്ന്, പഴമക്കാര്‍ അമേരിക്കയില്‍ വളരുന്ന പുതിയ തലമുറയ്ക്ക് വിശദീകരിച്ച് കൊടുക്കുന്ന കലാപരിപാടിയും, മത പഠന വിദ്യാലയത്തിലെ കുട്ടികളും, അദ്ധ്യാപകരും അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും ഉന്നത നിലവാരം പുലര്‍ത്തി. മൂന്ന് വര്‍ഷമായി തുടര്‍ന്നു വരുന്ന ചെണ്ട ക്ലാസ്സിലെ അംഗങ്ങള്‍ കേരളത്തനിമയിലുള്ള ചെണ്ടമേളമാണ് അവതരിപ്പിച്ചത് .

ഡാളസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ വിഷു ആഘോഷങ്ങള്‍ ഫ്‌ളവേഴ്‌സ് ടി വി, ഏപ്രില്‍ 21 ശനിയാഴ്ച രാവിലെ 8 മണിക്ക് അമേരിക്കയിലും, ഏപ്രില്‍ 22 ഞായറാഴ്ച രാവിലെ 8 മണിക്ക് ഇന്ത്യയിലും സംപ്രേഷണം ചെയ്യുന്നതായിരിക്കും.
ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വിഷു ആഘോഷം ഗംഭീരമായി ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വിഷു ആഘോഷം ഗംഭീരമായി ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വിഷു ആഘോഷം ഗംഭീരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക