Image

വിരുത്തികുളങ്ങര പിതാവിന്റെ വിയോഗത്തില്‍ കാനായുടെ അനുശോചനം

ജോസഫ് മുല്ലപ്പള്ളി പി.ആര്‍.ഓ. Published on 21 April, 2018
വിരുത്തികുളങ്ങര പിതാവിന്റെ വിയോഗത്തില്‍ കാനായുടെ അനുശോചനം
നാഗപ്പൂര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ എബ്രഹാം വിരുത്തികുളങ്ങരയുടെ ആകസ്മിക ദേഹവിയോഗത്തില്‍ ക്‌നാനായ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിയ്ക്ക  അതീവ ദുഃഖം രേഖപ്പെടുത്തി. എളിമയും ലാളിത്യവും മുഖമുദ്രയാക്കി സ്വീകരിച്ച വിരുത്തി കുളങ്ങര പിതാവ് പോപ്പ് ഫ്രാന്‍സീസിന്റെ സ്വഭാവ വൈശിഷ്ഠ്യങ്ങള്‍ ഏറെയുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.

നന്നേ ചെറുപ്പത്തില്‍, മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ രൂപതയെ വിഭജിച്ച് പുതുതായി രൂപീകരിച്ച കാണ്ഡ് വാ രൂപതയുടെ പ്രഥമ ബിഷപ്പായി അവരോധിയ്ക്കപ്പെട്ട മാര്‍ ഏബ്രഹാം വിരുത്തികുളങ്ങര, അവികസിത പ്രദേശമായ കാണ്ഡവ മേഖലയിലെ ആദിവാസികളുടെയും അവഗണിയ്ക്കപ്പെട്ട ഇതര ജനവഭാഗങ്ങള്‍ക്കിടയിലും നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന്റെയും സഭാ നേതൃത്വത്തിന്റെയും മുക്തകണ്ഠമായ പ്രശംസ നേടി. കാണ്ഡവാ മേഖലയിലെ ആദിവാസികളുടെയും അവഗണിയ്ക്കപ്പെട്ട ഇതര ജനവിഭാഗങ്ങള്‍ക്കിടയിലും നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന്റെയും സഭാ നേതൃത്വത്തിന്റെയും മുക്തകണ്ഠമായ പ്രശംസ നേടി. കാണ്ഡവാ രൂപതയുടെ പ്രശംസ നേടി. കാണ്ഡവാ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വികസനത്തിനും നല്‍കിയ ശക്തമായ അടിത്തറയാണ്, ഇന്‍ഡ്യയിലെ പ്രമുഖ കത്തോലിക്കാ രൂപതകളില്‍ ഒന്നായ നാഗപ്പൂര്‍ അതിരൂപതയുടെ മേത്രാപ്പോലീത്താ ആയി 1998-ല്‍ അദ്ദേഹത്തെ ഉയര്‍ത്തി ഭരണമേല്‍പിയ്ക്കുവാന്‍ വത്തിക്കാന്‍ അധികൃതരെ സ്വാധീനിച്ചത്. വിനയവും, ചെറുപുഞ്ചിരിയോടു കൂടിയുള്ള പൊതുജനങ്ങളോടുള്ള അദ്ദേഹത്ിതന്റെ സമീപനവും, ശാരീരിക അസ്വസ്തകള്‍ അവഗണിച്ചും പൂര്‍ണ്ണ സമര്‍പ്പണത്തോടു കൂടി ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും ജാതിമത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും ആദരവിന് അദ്ദേഹത്തെ അര്‍ഹനാക്കി.

ക്‌നാനായ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഭ്യുദയകാംക്ഷി കൂടി ആയിരുന്ന വിരുത്തി കുളങ്ങ പിതാവ് ചിക്കാഗോ സന്ദര്‍ശിച്ച വേളകളിലെല്ലാം സംഘടനയുടെ പ്രവര്‍ത്തകര്‍ക്കൊപ്പം ചിലവഴിയ്ക്കുവാന്‍ സമയം കണ്ടെത്തിയിരുന്നത് നന്ദിയോടുകൂടി ഇവിടെ സ്മരിയ്ക്കുന്നു. വിഭാഗീയ ചിന്തകള്‍ക്കതീതമായി കരുണഹൃദയമുള്ള ഒരു മനുഷ്യനും, ഉത്തമ ക്രിസ്തീയ ചൈതന്യം ഉള്‍ക്കൊള്ളുന്ന വ്യക്തികളാകുകയെന്നതാകണം നാം മുഖ്യലക്ഷ്യമാക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഇത്തരം മനോഭാവവും, ഹൃദയ വിശാലതയുമാണ് ജീസസ്സ് യൂത്തിന്റെ പേട്രണായി പ്രവര്‍ത്തിയ്ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും, അതുവഴി അനേകായിരം യുവാക്കളെ സാമൂഹ്യപ്രതിബന്ധതയും സമര്‍പ്പണ മനോഭാവവുമുള്ള വ്യക്തികളായി വാര്‍ത്തെടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞതുമെന്ന് കാനാ കരുതുന്നു. വിരുത്തികുളങ്ങര പിതാവിന്റെ വേര്‍പാട് കത്തോലിക്കാ സഭയ്ക്ക്, ക്രിസ്തുവിഭാവനം ചെയ്തപോലുള്ള നല്ലൊരു ഇടയനേയും, പൊതു സമൂഹത്തിന് ഒരു ഉത്കൃഷ്ഠ വ്യക്തിയേയും ഇന്‍ഡ്യയ്ക്ക് ഒരുത്തമ പൗരനേയും നഷ്ടമാക്കിയെന്ന് അനുശോചന സന്ദേശത്തില്‍ കാനായുടെ പ്രസിഡന്റ് സാലുകാലായില്‍ പ്രത്യേകം സ്മരിച്ചു.

ജോസഫ് മുല്ലപ്പള്ളി
പി.ആര്‍.ഓ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക