Image

അടുത്ത ഫോമാ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വേണം: പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്‍ സി. വര്‍ഗ്ഗീസ്

എ.സി. ജോര്‍ജ്ജ് Published on 21 April, 2018
അടുത്ത ഫോമാ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വേണം:  പ്രസിഡന്റ്  സ്ഥാനാര്‍ത്ഥി ജോണ്‍ സി. വര്‍ഗ്ഗീസ്
ഹ്യൂസ്റ്റന്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളുടെ  സംഘടനയായ ഫോമാ ഇന്ന് വിവിധ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തന നിരതമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ നാളിതു വരേയും ഒരു ദ്വിവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കണ്‍വന്‍ഷന്‍, ലോക തലസ്ഥാനം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ന്യൂയോര്‍ക്ക് സിറ്റിയില്‍ ഫോമാ എന്ന മഹാസംഘടനക്കു നടത്താന്‍ പറ്റാത്തത് ഒരു വലിയ കുറവായി കാണുന്നു. 

ഫോമയുടെ സ്ഥാപക നഗരിയായ ഹ്യൂസ്റ്റനില്‍ സംഘടിപ്പിച്ച യോഗത്തിലും പ്രസ് മീറ്റിലും സംസാരിക്കുകയായിരുന്നു ഫോമയുടെ അടുത്ത ടേമിലേക്ക് പ്രസിഡന്റായി മല്‍സരിക്കുന്ന ജോണ്‍. സി. വര്‍ഗീസ്. ഫോമായുടെ അംഗസംഘടനകളും ഡെലിഗേറ്റുകളും പരിഗണിച്ചു തീരുമാനമെടുത്താല്‍ ആ കുറവ് നികത്താവുന്നതേയുള്ളൂ. അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റേയും, കുടിയേറ്റത്തിന്റേയും പടിവാതിലായ ന്യൂയോര്‍ക്ക് നഗരം ബിസിനസ്സ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഒരു തലസ്ഥാനം കൂടിയാണ്. 

വളരെയധികം മലയാളികള്‍ അധിവസിക്കുന്ന, ഫോമക്ക് ഏറ്റവും  അധികം അംഗസംഘടനാ ബലമുള്ള ഈ തന്ത്രപ്രധാനമായ മഹാനഗരിയില്‍ അടുത്ത ഫോമാ കണ്‍വന്‍ഷന്‍ വരണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. തന്നേയും തന്റെ പാനലിനേയും വിജയിപ്പിക്കുന്നതൊടൊപ്പം കണ്‍വന്‍ഷന്‍ വേദിയായി ന്യൂയോര്‍ക്ക് സിറ്റി കൂടെ തെരഞ്ഞെടുക്കണമെന്ന അഭ്യര്‍ത്ഥനയാണ് തനിക്കുള്ളത്. 

തുടര്‍ന്ന്, ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റായ ഷിനു ജോസഫ് - ഫോമാ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയും മീറ്റിംഗില്‍ സംസാരിച്ചു. ഫോമായുടെ വരവു ചെലവു കണക്കുകള്‍ വളരെ സുതാര്യമാക്കും. ഫോമായുടെ വെബ്‌സൈറ്റില്‍ സൈന്‍ ഓണ്‍ ചെയ്യുന്ന അംഗസംഘടനകള്‍ക്ക് വളരെ കൃത്യമായി ഫോമയുടെ ഫൈനാന്‍ഷ്യല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതാണെന്ന് ട്രഷറര്‍ സ്ഥാനാര്‍ത്ഥി ഷിനു ജോസഫ് പറഞ്ഞു. ന്യൂയോര്‍ക്കില്‍ കണ്‍വന്‍ഷന്‍ നടക്കുമ്പോള്‍ സ്വാഭാവികമായി അംഗങ്ങള്‍ക്ക് അല്‍പ്പം കൂടുതല്‍ ഹോട്ടല്‍, രജിസ്‌ട്രേഷന്‍ ഫീസ് നല്‍കേണ്ടി വരും. എന്നാല്‍ ആ അധിക ചെലവും ഫീസും കുറക്കാനുള്ള മാര്‍ഗ്ഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

ന്യൂയോര്‍ക്ക് എന്ന വന്‍നഗരത്തില്‍ ഒരു കണ്‍വന്‍ഷന്‍ നടക്കുമ്പോള്‍ ബിസിനസ്സ് സ്‌പോണ്‍സേര്‍സായി അധികം തുക തന്ന് അധികം ബിസിനസ്സുകള്‍ തന്നെ വരാനുള്ള സാധ്യതകള്‍ തെളിഞ്ഞിട്ടുണ്ട്. കൂടുതലായ ജനസാന്നിധ്യവും പങ്കാളിത്തവും കൂടിയാകുമ്പോള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് അധിക സാമ്പത്തിക ഭാരം വരാന്‍ ന്യായമില്ല. ഫോമായുടെ സ്‌പോണ്‍സര്‍ഷിപ്പ് മറ്റ് വരുമാനങ്ങള്‍ വര്‍ദ്ധിപ്പിച്ച് കണ്‍വന്‍ഷനില്‍  വരുന്നവരുടെ അധിക ചെലവുകള്‍ സബ്‌സിഡൈസ് ചെയ്യാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ജോണ്‍. സി. വര്‍ഗീസും, ഷിനു ജോസഫും മീഡിയാ പ്രതിനിധികളുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.

അതുപോലെ ഫോമാ ഒരു കണ്‍വന്‍ഷന്‍ സംഘടന മാത്രമല്ല. ഫോമാ അനുദിനമെന്നോണം മലയാളികളുടെ സര്‍വഥാ ഉന്നമനം ലക്ഷ്യമാക്കിയുള്ള എല്ലാ സേവനങ്ങളിലും എപ്പോഴും സന്നിഹിതവും സജ്ജവുമായിരിക്കുമെന്നിരുവരും പറഞ്ഞു.
ഫോമാ സ്ഥാപക പ്രസിഡന്റായ ശശിധരന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ ഭാരവാഹികളും, ഫോമയുടെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരും, ഫോമാ സ്ഥാപക കമ്മറ്റി അംഗങ്ങളും, മീഡിയാ പ്രതിനിധികളും പങ്കെടുത്തു. ശശിധരന്‍ നായര്‍, ജോഷ്വാ ജോര്‍ജ്, ബാബു മുല്ലശ്ശേരില്‍, ബേബി മണക്കുന്നേല്‍, എന്‍.ജി. മാത്യു, ബാബു സക്കറിയാ, ബാബു തെക്കേകര, എ.സി. ജോര്‍ജ് തുടങ്ങിയവര്‍ ചോദ്യങ്ങള്‍ ചോദിക്കുകയും ആശംസ അര്‍പ്പിക്കുകയും ചെയ്തു.

അടുത്ത ഫോമാ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വേണം:  പ്രസിഡന്റ്  സ്ഥാനാര്‍ത്ഥി ജോണ്‍ സി. വര്‍ഗ്ഗീസ്	അടുത്ത ഫോമാ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വേണം:  പ്രസിഡന്റ്  സ്ഥാനാര്‍ത്ഥി ജോണ്‍ സി. വര്‍ഗ്ഗീസ്	അടുത്ത ഫോമാ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വേണം:  പ്രസിഡന്റ്  സ്ഥാനാര്‍ത്ഥി ജോണ്‍ സി. വര്‍ഗ്ഗീസ്
Join WhatsApp News
രഞ്ജു മലപ്പുറം 2018-04-21 08:33:12
ജോസ് എബ്രഹാം കഴിഞ്ഞ പ്രാവശ്യം ചെയ്തതുപോലെ എന്തെങ്കിലും ഒരു നല്ലകാര്യം ചെയ്യാൻ കഴിവുള്ളവരേ നേതൃത്വത്തിലേക്ക് കടന്ന് വരാവൂ. വഴീക്കൂടെ പോണ എല്ലാവരേയും പിടിച്ചു എന്തെങ്കിലും കമ്മിറ്റി ഭാരവാഹികളാക്കിയിട്ട് യാതൊരു കാര്യവുമില്ല. 

ഇ-മലയാളിയിൽ വാർത്ത വരും ഫേസ്ബുക്കിൽ ഫോട്ടോയും. നാടിന് ഒരു ഗുണവും ഉണ്ടാകില്ല.

ഓടി നടന്ന് ഒരാവശ്യവുമില്ലാതെ പല പല കമ്മിറ്റികൾ രൂപീകരിക്കുകയും കൺവെൻഷൻ നടത്തുകയും  ചെയ്യുക. അതിനാണോ ഫോമാ?
fomaa critic 2018-04-21 08:56:57
ആര്‍.സി.സി. പ്രോജക്ട് ജോസ് ഏബ്രഹാമിന്റെ മാത്രം സംഭാവനയാണൊ? അന്നത്തെ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ് എന്നിവര്‍ ഏല്പിച്ച കാര്യം. അവരുടെ മഹാമനസ്‌കത കൊണ്ട് അവര്‍ ജോസ് എബ്രഹാമിനെ പുകഴ്ത്തുന്നു. അതിനു പണം കണ്ടെത്തിയത് അവരാണ്. പണം കൊടുത്തത് നാട്ടുകാരും. അപ്പോള്‍ പിന്നെ ഒരാളെ അതിന്റെ അവകാശി ആക്കുന്നത് ശരിയല്ല.
പ്രസീഡന്റുമായി ഒത്തു പോകുന്ന സെക്രട്ടറി വേണം. പ്രസിഡന്റിനേക്കാള്‍ വലിയ സെക്രട്ടറി വന്നാല്‍ അതു കഷ്ടമാകും.
അതു കൊണ്ട് പാനല്‍ വരട്ടെ. ജോസ് ഏബ്രഹാം ആരുടെയെങ്കിലും കൂടെ നില്ക്കട്ടെ. ഭാവിയില്‍ പ്രസിഡന്റിനെ മാത്രം തെരെഞ്ഞെടുക്കുക. സെക്രട്ടറിയേയും മറ്റും പ്രസിഡന്റ് നിയമിക്കട്ടെ 
മോഹനൻ ചെറുകോലിൽ 2018-04-21 09:38:53
ആ പറഞ്ഞത് വളരെ ശരിയാണ്. പ്രസിഡന്റ്റിനെ മാത്രമേ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കാവൂ. തൻറെ മന്ത്രി സഭയിൽ അല്ലെങ്കിൽ കമ്മിറ്റിയിൽ ആര് വേണം എന്ന് പ്രസിഡണ്ട് തീരുമാനിക്കട്ടെ.

ജോർജ് മാത്യു, ഗ്ലാഡ്‌സൺ,  നിരവേൽ, എഡ്‌വേഡ്‌ ഇവരുടെ പേര് സ്വർണ ലിപികളിൽ ഫോമാ ചരിത്രത്തിൽ എഴുതേണ്ടതാണ്. അവരുടെ കൂടെ പ്രവർത്തിക്കുക എന്നത് തന്നെ വലിയൊരു കാര്യമാണ്. ജോസ് മുൻനിരയിൽ നിന്നതുകൊണ്ടു ജോസിന് പേര് കിട്ടി. പരിശ്രമത്തിനു ഫലം ലഭിച്ചു.
സി കെ എം 2018-04-21 09:43:28
പ്രസിഡണ്ടിന് ഒരു പേഴ്സണൽ സെക്രട്ടറി. അതാണ് പലരുടെയും സെക്രട്ടറി സ്ഥാനത്തെപറ്റി ഉള്ള ധാരണ.

പ്രസിഡണ്ടിന് ടൈപ്പ് ചെയ്യാനും കാപ്പി മേടിച്ചു കൊടുക്കാനുമല്ല സെക്രട്ടറി പദം. 

സംഘടനയുടെ സെക്രട്ടറിയാണ്. വ്യക്തിയുടേതല്ല.
Mat thomas 2018-04-21 13:07:29
Jose Abraham never bragged about rcc project.  Others praised him.  We need such people.  But he should announce his support for chamathil.  We hope it will come soon
John thomas 2018-04-21 13:09:14
Vice president candidates sucks.  No one with any record for service to community
Binoy 2018-04-21 14:09:48
ഇത് ജോസിന്റെ candidacy kku തന്നെ നാണക്കേടാണ് .. റീജിയണൽ കാൻസർ സെന്റര് നു ഒരു റൂം പണിതു കൊടുത്തിട്ടു ( വെറും 10 -15 ലക്ഷം രൂപ ചിലവിൽ) .. motham ബിൽഡിംഗ് ന്റെ mumbil ..4 വര്ഷം മുമ്പ് നടന്ന കാര്യം പറഞ്ഞു ഇപ്പഴും mileage edukkan നോക്കണ്ട ..
American Mallu 2018-04-21 15:42:59
മനസ്സിലാക്കിയിടത്തോളം,  ഞാൻ ചെയ്തു, ഞാൻ ചെയ്തു എന്ന് പറഞ്ഞു വോട്ട് നേടുന്ന ആളല്ല ജോസ്, അദ്ദേഹത്തിന് ജയിക്കാൻ അതിന്റെ ആവശ്യവുമില്ല. 

ചിലവ് 10 ലക്ഷമോ 15 ലക്ഷമോ, അത് അറിയില്ല. അറിയാനൊട്ടു ആഗ്രഹവുമില്ല. പക്ഷേ മുൻകൈയെടുത്തു നടത്തികൊടുത്തു, ജോസ്. അത് എല്ലാ പത്രങ്ങളിലൂടെയും വായിച്ചറിഞ്ഞിട്ടുണ്ട് 
ഒരു പാവം കടൽക്കിഴവൻ 2018-04-21 18:52:58
എന്റ പൊന്നു  ഫോമാ  ഫൊക്കാന  നിങ്ങളാരും  കൂടുതൽ  അങ്ങ്  കേരളത്തിൽ  പോയി  ചെയ്യല്ലേ. അധികവും  ചുമ്മാ ഗാസാകും. അഥവാ  ചെയ്താലും  ഒരു ഫലവുമില്ല . അവസാനം  നിങ്ങളുടെ  ഉടുതുണി പോലും  ഈ സകല പാർട്ടിക്കാരും  മതക്കാരും , സിനിമാക്കാരും  അച്ഛൻ തിരുമേനിമാരും  സ്വാമിമാരും  ചേർന്ന്  പറിച്ചോണ്ടു  പോകും . നിങ്ങളുടെ  നാട്ടിലെ പ്രോപ്പർട്ടിയും  അവർ തട്ടി  എടുക്കും . ചുമ്മാ  നന്ദിയില്ലാത്ത  കൂട്ടർ . ഈ  ഫോമാ ഫൊക്കാന  മത്സരം  ഒക്കെ  കണ്ടാൽ  ഒരു കേരളാ രാഷ്ട്രീയം  പോലുണ്ട് .  എത്ര  മുതുക്കർ ആയാലും  ചിലർ  ഫൗണ്ടർ  ആയാലും  സീറ്റിൽ  അള്ളിപിടിച്ചരിക്കും . 
മലയാളി പാര 2018-04-22 12:46:57
ന്യു യോര്‍ക്കില്‍ മലയാളി പരിപാടികള്‍ നടത്തി വന്ന ക്വീന്‍സിലെ ടൈസന്‍ സെന്റര്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പൂട്ടിച്ചതായി അറിയുന്നു. മലയാളി പാര തന്നെ കാരണം. രാത്രി ചെണ്ട കൊട്ടും ബഹളവുമായപ്പോല്‍ അയല്വാസികള്‍ പോലീസിനെ വിളിക്കുകയായിരുന്നു
കഷ്ടം.
ഇനി കേരള സെന്ററിനാണേല്‍ ഭയങ്കര വാടക. മൈക്കും സ്‌കര്യവുമില്ല. പാര്‍ക്കിംഗും പ്രയാസം.എന്താ പറയുക 
ന്യൂ യോര്‍കെര്‍ 2018-04-22 13:29:00
വീട്ടു വഴക്കിൽ നിന്നും ഉണ്ടായ സംഭവങ്ങള്‍ നിമിത്തം ആണ്  Tyson സെന്‍റെര്‍ പൂട്ടാന്‍ കാരണം എന്നറിയുന്നു.
 കേരള സെന്റര്‍ -ഭയങ്കര വാടക
NY FOMMA 2018-04-22 15:59:13
In Rockland NY we have a big convention center- KANAYA center  near Palisades Pky.Plenty of parking too. There are several Hotels too and members can be bused or hotels. Kallu, kappa, fish meat, all good no problem. let us do it.
Oru church going man 2018-04-22 16:06:09
what happened to Tyson center is going to happen to Malayalee churches. They are over crowded, then several times a year the Perunnal, drum beating, colour umberllas- look like a gay parede,
Neighbours will be calling fire department and police, fire dept will give violation ticket for overcrowding in the building. Bronx Church has restricted membership due to fire code. white people's hatred for Indians has increased after the trump came to whitehouse. Be careful
Sam Philip 2018-04-23 10:53:22
By saying NEW YORK CITY, what exactly your mean? New York City is Manhattan. City limit will be Queens, Manhattan, Bronx, Brooklyn & Staten Island. By saying NY CITY, where exactly you are planning to do this NY Convention?? Be a little more specific. If you are planning to do this in NY city for real, the expenses will be at least $1500/2 people. Or you can take it some "boondocks" and call it NY CITY Convention. Awaiting a reply in your next speech
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക