Image

എവൈക് മാഞ്ചസ്റ്റര്‍ മേയ് 5 ന്

Published on 21 April, 2018
എവൈക് മാഞ്ചസ്റ്റര്‍ മേയ് 5 ന്

മാഞ്ചസ്റ്റര്‍: അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് നയിക്കുന്ന എവൈക് മാഞ്ചസ്റ്ററിനൊപ്പം മേയ് 5 ന് മാഞ്ചസ്റ്ററില്‍ നടക്കും. 

പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക ഭക്തിയും വണക്കവും ഒരുമിക്കുന്ന മേയ് മാസത്തില്‍ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ചുകൊണ്ടു നടക്കുന്ന എവൈക് മാഞ്ചസ്റ്റര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഫാ.സോജി ഓലിക്കല്‍ ആണ് നയിക്കുന്നത്.

രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞുവരെ രണ്ടു വരെ നടക്കുന്ന കണ്‍വന്‍ഷനിലേക്ക് പ്രവേശനം സൗജന്യമാണ്. ഉച്ചകഴിഞ്ഞു 3.30 മുതല്‍ രാത്രി 7.30 വരെ നടക്കുന്ന എബ്ലേസ് 2018 നു പ്രവേശനത്തിന് ഒരാള്‍ക്ക് 10 പൗണ്ട് എന്ന നിരക്കില്‍ പ്രത്യേക പാസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫാമിലി പാസ് 30 പൗണ്ടാണ്.

ലൈവ് മ്യൂസിക്, സേക്രഡ് ഡ്രാമ, പ്രയ്‌സ് ആന്‍ഡ് വര്‍ഷിപ്, ആത്മീയ പ്രചോദനമേകുന്നു ജീവിത സാക്ഷ്യങ്ങള്‍ എന്നിവയുള്‍ക്കൊള്ളുന്ന പ്രോഗ്രാം ആധുനിക ശബ്ദ, ദൃശ്യ സാങ്കേതികസംവിധാനങ്ങളോടെ ഒരുക്കിക്കൊണ്ട് കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കും ക്രിസ്തുവിനെ പകര്‍ന്നുനല്‍കാന്‍ ഒരുങ്ങുകയാണ് ഫാ.സോജി ഓലിക്കലും അഭിഷേകാഗ്‌നി മിനിസ്ട്രീസും.

എബ്ലേസ് ടിക്കറ്റുകള്‍ക്കായി  www.sehionuk.org എന്ന വെബ്‌സൈറ്റിലോ 07443 630066 എന്ന നന്പറില്‍ രാജു ചെറിയാനെയോ ബന്ധപ്പെടാവുന്നതാണ്.

വിവരങ്ങള്‍ക്ക്: ക്ലമന്‍സ് നീലങ്കാവില്‍ 07949 499454, രാജു ആന്റണി 07912 217960.

വിലാസം:

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക