Image

സോഹന്‍ റോയിയുടെ 'അണുകാവ്യം' പ്രകാശനം ചെയ്തു

Published on 21 April, 2018
സോഹന്‍ റോയിയുടെ 'അണുകാവ്യം' പ്രകാശനം ചെയ്തു

തിരുവനന്തപുരം: പ്രവാസി വ്യവസായി സോഹന്‍ റോയ് രചിച്ച 'അണുകാവ്യം' പ്രകാശനം ചെയ്തു. തെരഞ്ഞെടുത്ത 101 അണുകവിതകള്‍ ചൊവ്വാഴ്ച വൈകിട്ട് ഏരീസ് പ്ലെക്‌സില്‍ നടന്ന ചടങ്ങില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിലാണ് പ്രകാശനം ചെയ്തത്.

ആശയം വേഗത്തില്‍ വായനക്കാരുമായി സംവദിക്കാനും അവരെക്കൊണ്ടു പല തലത്തില്‍ ചിന്തിപ്പിക്കുവാനും അണുകാവ്യത്തിന് കഴിയുമെന്നും കവിതയെ കൂടുതല്‍ ജനകീയമാക്കാന്‍ ഇത് സഹായിക്കുമെന്നും വി.മുരളീധരന്‍ എംപി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ഒരു കാവ്യത്തിന്റെ എല്ലാ അംശങ്ങളോടും കൂടി നാലഞ്ചു വരികളില്‍ ദൃശ്യത്തോടെയും, ഹൈടെക് ചിത്രരചനയില്‍ കൂടിയും സംഗീതം നല്‍കി അവതരിപ്പിക്കുന്നതാണ് അണുകാവ്യം എന്ന് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഒയുമായ സോഹന്‍ റോയ് അഭിപ്രായപ്പെട്ടു. 

കവിതകള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിന് വേണ്ടി ഏരീസ് എസ്റ്ററാഡോ പ്രത്യേകം തയറാക്കിയ 'പോയറ്റ് റോള്‍' എന്ന ആന്‍ഡ്രോയിഡ് ആപ്‌ലിക്കേഷന്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ഓഡിയോ, വിഡിയോ രൂപത്തില്‍ കവിതകള്‍ ആസ്വദിക്കാന്‍ കഴിയുമെന്നതാണ് ആപ്ലിക്കേഷന്റെ സവിശേഷത. 

കെ.എസ്.ശബരിനാഥന്‍ എംഎല്‍എ, മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍, നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍, നോവലിസ്റ്റും കഥാകാരനുമായ പ്രഫ. ജോര്‍ജ് ഓണക്കൂര്‍, ആര്‍ക്കിടെക്ട് ജി ശങ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മുന്‍നിര പ്രസാധകരായ ഡിസി ബുക്‌സാണ് അണുകാവ്യം പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക