Image

നീരവ്‌ മോദിക്കെതിരെ ഹോങ്കോങ്ങ്‌ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്യാന്‍ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌

Published on 22 April, 2018
നീരവ്‌ മോദിക്കെതിരെ ഹോങ്കോങ്ങ്‌ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്യാന്‍  പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌
മുംബൈ: 13,000 കോടിയുടെ തട്ടിപ്പ്‌ നടത്തി മുങ്ങിയ നീരവ്‌ മോദിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനായി ഹോങ്കോങിലെ കോടതികളില്‍ കേസ്‌ ഫയല്‍ ചെയ്യാന്‍ പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്റെ തീരുമാനം.

നീരവ്‌ മോദിയുടെ ഉടമസ്ഥതയില്‍ അമേരിക്കയിലുള്ള ഫയര്‍സ്റ്റാര്‍ ഡയമണ്ട്‌സ്‌ ഉള്‍പ്പെടെയുള്ള കമ്‌ബനികള്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്‌തിന്‌ പിന്നാലെ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ അവിടെയും നടപടികള്‍ തുടങ്ങിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ഹോങ്കോങിലെ ആസ്‌തികള്‍ പിടിച്ചെടുക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിക്കുന്നത്‌.

നീരവ്‌ മോദിയും മെഹുല്‍ ചോക്‌സിയും ചേര്‍ന്ന്‌ 13,000 കോടിയാണ്‌ വ്യാജ കടപ്പത്രങ്ങളിലൂടെ തട്ടിയെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക