Image

തിരുവനന്തപുരത്ത്‌ കണ്ടെത്തിയ മൃതദേഹം കാണാതായ വിദേശ വനിതയുടേതെന്ന്‌ സ്ഥിരീകരിച്ചു

Published on 22 April, 2018
തിരുവനന്തപുരത്ത്‌ കണ്ടെത്തിയ മൃതദേഹം കാണാതായ വിദേശ വനിതയുടേതെന്ന്‌ സ്ഥിരീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം തിരുവല്ലത്ത്‌ കഴിഞ്ഞദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ വിദേശ യുവതി ലിഗയുടേതാണെന്ന്‌ തിരിച്ചറിഞ്ഞു. ലിഗയുടെ സഹോദരി എലിസയാണ്‌ മൃതേദഹം ലിഗയുടേതാണെന്ന്‌ സ്ഥിരീകരിച്ചത്‌.

ലിഗയുടെ തലമുടി, വസ്‌ത്രങ്ങള്‍, ശരീരത്തിലെ തിരിച്ചറിയല്‍ പാടുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണു മരിച്ചത്‌ ലിഗയാണെന്നു സ്ഥിരീകരിച്ച?ത്‌. തിരുവല്ലം വാഴമുട്ടം പുനംതുരുത്തില്‍ ചൂണ്ടയിടാന്‍ എത്തിയവരാണ്‌ വെള്ളിയാഴ്‌ച
മൃതദേഹം കണ്ടത്‌. ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തിരുവല്ലത്തിന്‌ സമീപം പനത്തറയിലെ ഒഴിഞ്ഞ പറമ്‌ബിലാണ്‌  തല ഉടലില്‍ നിന്ന്‌ വേര്‍പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്‌.

അതിനിടെ, ലിഗയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട്‌ സഹോദരി എലിസ രംഗത്തുവന്നു. ഇക്കാര്യം ആവശ്യപ്പെട്ട്‌ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങുകയാണ്‌ അവര്‍. ലിഗ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന നിലപാടിലാണ്‌ സഹോദരി.

കഴിഞ്ഞ മാസം 14 നാണ്‌ പോത്തന്‍കോട്ട്‌ ആയുര്‍വേദ ചികിത്സയ്‌ക്കായി എത്തിയ ലീഗയെ കാണാതാകുന്നത്‌. ഭര്‍ത്താവിനും സഹോദരിക്കുമൊപ്പമായിരുന്നു ലീഗ ഇന്ത്യയിലെത്തിയത്‌. ചികിത്സ പുരോഗമിക്കുന്നതിനിടെയാണ്‌ ലീഗയെ കാണാതാകുന്നത്‌.

പാസ്‌പോര്‍ട്ട്‌ അടക്കമുള്ള രേഖകളെല്ലാം മുറിയില്‍ വച്ചശേഷമാണ്‌ ലീഗ പോയത്‌. ലിത്വാനിയന്‍ സ്വദേശിയായ ലിഗയ്‌ക്ക്‌ അയര്‍ലന്‍ഡ്‌ പൗരത്വമാണ്‌ ഇപ്പോഴുള്ളത്‌. കോവളത്തേക്ക്‌ ഓട്ടോറിക്ഷയിലായിരുന്നു പുറപ്പെട്ടത്‌. വിഷാദ രോഗത്തിന്‌ ചികിത്സയിലായിരുന്നു ലീഗ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക