Image

ഒരു കുടുംബത്തിലെ മൂന്നുപേര്‍ വിഷം കഴിച്ച്‌ മരിച്ച നിലയില്‍

Published on 22 April, 2018
ഒരു കുടുംബത്തിലെ മൂന്നുപേര്‍ വിഷം കഴിച്ച്‌ മരിച്ച നിലയില്‍


കോതമംഗലം: ഒരു കുടുംബത്തിലെ മൂന്ന്‌ പേരെ വിഷം കഴിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം ചാത്തമറ്റത്താണ്‌ മരണം നടന്നിരിക്കുന്നത്‌.കാക്കുന്നേല്‍ ശശി 57, ഭാര്യ ഓമന(55), മകന്‍ ശ്രീകൃഷ്‌ണന്‍ (28) എന്നിവരെയാണ്‌ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്‌

ശശിയും ഓമനയും വീടിന്റെ ഹാളിലും മകന്‍ ശ്രീകൃഷ്‌ണനെ ബെഡ്‌ റൂമിലുമാണ്‌ കണ്ടെത്തിയത്‌. വിഷക്കുപ്പികളും വീട്ടില്‍ നിന്നും പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌.

പാലക്കാട്ടെ ജോലിസ്ഥലത്ത്‌ നിന്ന്‌ മടങ്ങിയെത്തിയ ശ്രീകൃഷ്‌ണന്‍ ആരോടും സംസാരിച്ചിരുന്നില്ല.
സംഭവത്തിന്‌ തലേന്ന്‌ ശ്രീകൃഷ്‌ണന്‍ അയച്ച വാട്ട്‌സ്‌ആപ്പ്‌ സന്ദേശത്തില്‍ മരണത്തേക്കുറിച്ച്‌ സൂചന ഉണ്ടായിരുന്നു എന്നു സുഹൃത്തുക്കള്‍ പറയുന്നു. പോലീസും ഫോറന്‍സിക്‌ വിധക്തരും സംഭവസ്ഥലത്ത്‌ എത്തി പരിശോധന നടത്തി. ആത്മഹത്യയ്‌ക്കുപിന്നിലെ കാരണം വ്യക്തമല്ല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക