Image

വാഹനാപകടങ്ങളില്‍ അഞ്ച്‌ പേര്‍ മരിച്ചു

Published on 22 April, 2018
 വാഹനാപകടങ്ങളില്‍ അഞ്ച്‌ പേര്‍ മരിച്ചു

തൃശൂര്‍ ചാവക്കാടും പട്ടാമ്പിയിലുമായുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ച്‌ പേര്‍ മരിച്ചു.ചാവക്കാട്‌ കാറും ടെംപോയും കൂട്ടിയിടിച്ച്‌ അച്ഛനും മകനും മരിച്ചു. കോട്ടക്കല്‍ സ്വദേശി അബ്ദുറഹ്മാന്‍, ഷാഫി എന്നിവരാണ്‌ മരിച്ചത്‌. അഞ്ച്‌ പേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌.

കാറിലുള്ളവര്‍ കൊച്ചിയില്‍ നിന്നും കോട്ടയ്‌ക്കലിലേക്ക്‌ പോവുകയായിരുന്നു. പോലീസെത്തിയാണ്‌ അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലെത്തിച്ചത്‌. പരുക്കേറ്റവരില്‍ നാല്‌ പേര്‍ സ്‌ത്രീകളും ഒരു കുട്ടിയുമുണ്ട്‌. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്‌.

പട്ടാമ്പിയില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നറില്‍ ഇടിച്ചാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ മൂന്ന്‌ പേര്‍ മരിക്കുകയും മൂന്ന്‌ പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു. നെല്ലായ സ്വദേശി സുഹറ, മകന്‍ അജ്‌മല്‍, പാലൂര്‍ സ്വദേശി സുല്‍ത്താന്‍ എന്നിവരാണ്‌ മരിച്ചത്‌.

എറണാകുളത്ത്‌ നിന്ന്‌ പട്ടാമ്പിയിലേക്ക്‌ വരുകയായിരുന്ന കാറാണ്‌ അപകടത്തില്‍പ്പെട്ടത്‌. രണ്ട്‌ പേര്‍ സംഭവ സ്ഥലത്ത്‌ വെച്ച്‌ തന്നെ മരിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക