Image

എയര്‍ ഇന്ത്യ വിമാനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു

Published on 22 April, 2018
എയര്‍ ഇന്ത്യ വിമാനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു
ഡല്‍ഹി: കുലുക്കമുണ്ടായതിനെ തുടര്‍ന്ന് അമൃത്സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വിമാനത്തിന്റെ ജനല്‍ പാളി അടര്‍ന്നു.

വിമാനം പുറപ്പെട്ട് 10-15 മിനിറ്റുകള്‍ക്കുള്ളിലാണ് വലിയ കുലുക്കം അനുഭവപ്പെട്ടത്. അപ്പോള്‍ 8000 അടി ഉയരത്തിലായിരുന്നു വിമാനം. സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന ഒരു യാത്രക്കാരന്‍ മുകളിലേക്ക് പൊങ്ങിപ്പോവുകയും തല മുകളിലെ കാബിനില്‍ ഇടിയ്ക്കുകയും ചെയ്തു. തലയില്‍ രണ്ട് തുന്നിക്കെട്ടലുകള്‍ വേണ്ടി വന്നു.
ജനലിന്റെ അകത്തെ പാളിയാണ് അടര്‍ന്നുവന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക