Image

യെച്ചൂരിയുടെ രണ്ടാമൂഴം ഏകകണ്ഠമല്ല; കേന്ദ്രകമ്മറ്റിയില്‍ നാല് പേര്‍ എതിര്‍ത്തു; നിര്‍ദേശിച്ചത് മണിക് സര്‍ക്കാരിനെ

Published on 22 April, 2018
യെച്ചൂരിയുടെ രണ്ടാമൂഴം ഏകകണ്ഠമല്ല; കേന്ദ്രകമ്മറ്റിയില്‍ നാല് പേര്‍ എതിര്‍ത്തു; നിര്‍ദേശിച്ചത് മണിക് സര്‍ക്കാരിനെ

ഹൈദരാബാദ്: സി.പി.എം ജനറല്‍ സെക്രട്ടറിയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയുടെ തെരഞ്ഞെടുപ്പ് ഏകകണ്ഠമല്ലെന്ന് റിപ്പോര്‍ട്ട്. യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെ നാല് പേര്‍ എതിര്‍ത്തു. വിയോജിച്ച നാല് പേര്‍ ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ പേര് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു. എന്നാല്‍ താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് അദ്ദേഹം നിലപാട് സ്വീകരിച്ചു

അംഗ പോളിറ്റ് ബ്യുറോയേയും 95 അംഗ കേന്ദ്രകമ്മറ്റിയേയും തെരഞ്ഞെടുത്തു. നീലോല്‍പല്‍ ബസു, തപന്‍ സെന്‍ എന്നിവരാണ് പോളിറ്റ് ബ്യൂറോയിലെ പുതുമുഖങ്ങള്‍. എസ്. രാചന്ദ്രന്‍ പിള്ളയെ നിലനിര്‍ത്തി. തമിഴ്‌നാട്ടില്‍ നിന്നുള്ള മലയാളി നേതാവ് എ.കെ പദ്മനാഭനെ ഒഴിവാക്കി. എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ കേന്ദ്രകമ്മറ്റിയില്‍ പുതിയതായി എത്തി. കേന്ദ്രകമ്മറ്റിയില്‍ 19 പുതുമുഖങ്ങളുണ്ട്. 

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് പി.കെ ഗുരുദാസന്‍ കേന്ദ്രകമ്മറ്റിയില്‍ നിന്നുമൊഴിവായി. വി.എസ് അച്യുതാനന്ദന്‍, പാലൊളി മുഹമ്മദ് കുട്ടി എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി നിലനിര്‍ത്തി. ഹിമാചലില്‍ നിന്നുള്ള പ്രതിനിധി രാകേഷ് സിന്‍ഹ, തമിഴ്‌നാട്ടില്‍ നിന്നുള്ള ഷണ്‍മുഖം എന്നിവര്‍ മത്സരിക്കാന്‍ തയ്യാറായി. എന്നാല്‍ പ്രസീഡിയം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ബസുദേവ് ആചാര്യയാണ് കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷന്‍ കേരളത്തില്‍ നിന്നുള്ള പി. രാജേന്ദ്രന്‍ അംഗമാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക