Image

കുട്ടനാട്ടിലെ വായ്പാത്തട്ടിപ്പു കേസ്: കാര്‍ കസ്റ്റഡിയിലെടുത്തു : ഫാ.തോമസ് പീലിയാനിക്കല്‍ ഒളിവില്‍

Published on 22 April, 2018
കുട്ടനാട്ടിലെ വായ്പാത്തട്ടിപ്പു കേസ്: കാര്‍ കസ്റ്റഡിയിലെടുത്തു : ഫാ.തോമസ് പീലിയാനിക്കല്‍ ഒളിവില്‍

കുട്ടനാട്: കര്‍ഷകരുടെ പേരില്‍ വായ്പാത്തട്ടിപ്പു നടത്തിയ കേസില്‍ കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ ഒളിവിലെന്നു പോലീസ്. മാമ്പുഴക്കരിയിലെ സമിതിയുടെ ഓഫീസ് ദിവസങ്ങളായി  പൂട്ടിയ നിലയിലാണ്. 

അദ്ദേഹത്തിന്റെ കെ.എല്‍ 666669 രജിസ്റ്റര്‍ നമ്പരിലുള്ള സൈലോ കാര്‍ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. ഈ വൈദികനും   കൂട്ടുപ്രതികള്‍ക്കുമെതിരേ ജാമ്യമില്ലാ വകുപ്പാണു പോലീസ് ചുമത്തിയിരിക്കുന്നത്.   ഗ്രൂപ്പുകളുണ്ടാക്കി, വ്യാജരേഖ ചമച്ച് ആലപ്പുഴ ജില്ലയിലെ വിവിധ ബാങ്കുകളില്‍നിന്നായി നിരവധിയാളുകളുടെ പേരില്‍ കാര്‍ഷികവായ്പ തട്ടിയെടുത്തെന്നാണു  ഫാ. പീലിയാനിക്കലിനെതിരേയുള്ള കേസ്. 

വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 12 കേസാണു  രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  ജില്ലാ െ്രെകംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസിലെ അക്കൗണ്ടന്റ് ത്രേസ്യാമ്മ തുടങ്ങിയവരും പ്രതികളാണ്.  എന്‍.സി.പി. ശശീന്ദ്രന്‍ വിഭാഗം നേതാവാണു റോജോ ജോസഫ്. 

അതേസമയം, താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും ആശുപത്രിയില്‍ ചികിത്സയിലായതിനാലാണു വികസന സമിതിയുടെ ഓഫീസില്‍ എത്താത്തതെന്നും ഫാ. പീലിയാനിക്കല്‍ പറഞ്ഞു. ഒളിവില്‍പ്പോകാനുള്ള തെറ്റുകള്‍ ചെയ്തതായി കരുതുന്നില്ല. വായ്പയ്ക്ക് ശിപാര്‍ശ ചെയ്യുക മാത്രമാണുണ്ടായത്. കേസുകളില്‍ മുന്‍കൂര്‍ജാമ്യം തേടിയത് തന്റെ സുരക്ഷയ്ക്കായാണെന്നും  പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടാനായി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Join WhatsApp News
Pastor John Abraham 2018-04-22 16:10:36
666 അയ്യോ ഇത്  സാത്താന്‍റെ നമ്പര്‍ അല്ലേ .
വെളിപാട്‌ പുസ്തകം നോക്കുക, ഇതിന്‍ പ്രകാരം ഇത് സാത്താന്‍ നമ്പര്‍ 
JOHN 2018-04-23 09:55:26
പാസ്റ്റർ ജോൺ എബ്രഹാം, ഉറപ്പാണോ ഇത് സാത്താന്റെ നമ്പർ ആണെന്ന്. ഇത് പഴയ നമ്പർ അല്ലെ. ഇപ്പോഴത്തെ നമ്പർ എല്ലാം പത്തു അക്കം അല്ലെ. സാത്താന്റെ സമ്പർ പോലും ശരിക്കു അറിയാത്ത താങ്കൾ എന്തോന്ന് പാസ്റ്ററാടെ.
Pastor John Abraham 2018-04-23 16:57:03
പ്രിയ സഹോദരന്‍ ജോണ്‍ 
666 എന്നത് വെളിപാട്‌ പുസ്തകം പ്രകാരം സാത്താനെ ഉദേസിച്ചു ഉള്ളത് എന്നേ എനിക്ക് അറിയു .
സാത്താന്‍റെ ഫോണ്‍ നമ്പര്‍ എനിക്ക് അറിവില്ല . സാത്താനെ സ്ഥിരം വിളിക്കുന്നവര്‍ക്കല്ലേ അ നമ്പര്‍ അറിയൂ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക