Image

ഫ്രാന്‍സിന്റെ കുടിയേറ്റ നയത്തിനെതിരേ മനുഷ്യാവകാശ സംഘടനകള്‍

Published on 22 April, 2018
ഫ്രാന്‍സിന്റെ കുടിയേറ്റ നയത്തിനെതിരേ മനുഷ്യാവകാശ സംഘടനകള്‍

പാരീസ്: ഫ്രാന്‍സിലെ വിവാദ കുടിയേറ്റ നയം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നതിനിടെ പാര്‍ലമെന്റ് മന്ദിരത്തിനു പുറത്ത് മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധ പ്രകടനം. അഭയാര്‍ഥികളുടെ അവകാശങ്ങള്‍ വെട്ടിക്കുറിച്ച് അവരെ ശിക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് നയ ഭേദഗതികളെന്ന് അവര്‍ ആരോപിക്കുന്നു.

അതേസമയം യഥാര്‍ഥ അഭയാര്‍ഥികളെ തിരിച്ചറിഞ്ഞ് ഫലപ്രദമായി പുനരധിവസിപ്പിക്കുന്നതിനും അല്ലാത്തവരെ നാടുകടത്തുന്നതിനുമുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്ന തരത്തിലുള്ള പരിഷ്‌കരണങ്ങളാണ് നടപ്പാക്കുന്നതെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അവകാശപ്പെടുന്നു. 

എന്നാല്‍, അഭാര്‍ഥിത്വത്തിന് അപേക്ഷിക്കാനുള്ള സമയം കുറയ്ക്കുന്നത് പലരുടെയും അവസരം നഷ്ടപ്പെടുത്തുമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. അപേക്ഷ നിരസിക്കപ്പെട്ടാല്‍ അപ്പീല്‍ നല്‍കുന്നതിന് അനുവദിച്ചിരുന്ന സമയ പരിധിയും കുറയ്ക്കാനാണ് നിര്‍ദേശം. 

അപ്പീല്‍ നല്‍കുന്നവരുടെ നാടുകടത്തല്‍ നീട്ടിവയ്ക്കുന്ന സംവിധാനവും ഇല്ലാതാകും. അഭയാര്‍ഥികളെ തടവില്‍ വയ്ക്കാനുള്ള സമയദൈര്‍ഘ്യം 45 ദിവസത്തില്‍ നിന്ന് 90 ദിവസമാക്കാനും ബില്‍ നിര്‍ദേശിക്കുന്നു. കുട്ടികളായ അഭയാര്‍ഥികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ബില്ലില്‍ പറയുന്നില്ലതാനും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക