Image

മലപ്പുറത്ത് സീരിയല്‍ പ്രവര്‍ത്തകയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍

Published on 22 April, 2018
മലപ്പുറത്ത് സീരിയല്‍ പ്രവര്‍ത്തകയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍

നിലമ്പൂര്‍: യുവതിയെ വീട്ടില്‍ തീകത്തി മരിച്ച നിലയില്‍ കണ്ടെത്തി. മേനിയില്‍ വിജയന്റെ മകള്‍ കവിത (28)യെയാണ് ഞായറാഴ്ച രാവിലെ പത്തരയോടെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. ടി.വി സീരിയല്‍ പ്രവര്‍ത്തകയാണ്. എന്നാല്‍, അഭിനേതാവാണോ സാങ്കേതിക പ്രവര്‍ത്തകയാണോ എന്ന് ഉറപ്പില്ല.

കവിത ഞായറാഴ്ച രാവിലെയാണ് ബെംഗളൂരുവില്‍ നിന്ന് വന്നതെന്ന് പറയുന്നു. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് എഴുതിവെച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക