ഇന്ത്യയില്‍ ഓരോ ദിവസവും അരങ്ങേറുന്നത് വ്യത്യസ്തതരം പീഡന കഥകള്‍. രാജ്യത്തു നിന്നു കേള്‍ക്കുന്ന പീഡനവാര്‍ത്തകളില്‍ കേട്ട് പ്രവാസി സമൂഹവും അസ്വസ്ഥര്‍. വേട്ടയാടിക്കൊണ്ടിരിക്കുന്ന സ്ത്രീ സുരക്ഷാ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. പുതിയ വാര്‍ത്ത ആസാമില്‍ നിന്ന്. ഇവിടെ, വിവാഹം കഴിഞ്ഞ് മുന്നാം നാള് ഭര്‍ത്താവ് ഉള്‍പ്പെടയാണ് സ്ത്രീയെ ബലാത്സംഗം ചെയ്തത്. മതിയായ സ്ത്രീധനം നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു പീഡനം. ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്നായിരുന്നു പീഡനം. കൂട്ടബലാത്സംഗ സംഭവം പുറത്തായതോടെ, രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അലയടിക്കുന്നുണ്ട്. ആസാമില്‍ സ്ത്രീധന പ്രശ്നം ആരോപിച്ച് വിവാഹത്തിന് തൊട്ടു പിന്നാലെ ഭര്‍ത്താവും സുഹൃത്തുക്കളും നവവധുവിനെ ക്രൂരമായി ബലാത്സംഗം ചെയ്തു.
യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസാമിലെ കരിംഗഞ്ച് ജില്ലയില്‍ നടന്ന സംഭവത്തില്‍ ഭാര്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. വിവാഹത്തിന് തൊട്ടു പിന്നാലെ ഭാര്യയോട് സ്വര്‍ണ്ണാഭരണങ്ങള്‍ സ്ത്രീധനമായി നല്‍കണം എന്നായിരുന്നു ഭര്‍ത്താവിന്റെ ആദ്യ ആവശ്യം. എന്നാല്‍ ഇത് നടപ്പിലാകാതെ വന്നതോടെ ഏപ്രില്‍ 17 ന് ഭര്‍ത്താവ് ആദ്യം ബലാത്സംഗം ചെയ്യുകയും അവശയായ ഭാര്യയെ രണ്ടു കൂട്ടുകാര്‍ക്ക് പങ്കു വെയ്ക്കുകയുമായിരുന്നു.
അവശ നിലയിലായ യുവതിയെ ഗുരുതരമായ നിലയില്‍ കരിംഗഞ്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടു വന്നതോടെയാണ് വിവരം പുറത്തു വന്നത്. പിന്നീട് യുവതി പോലീസിന് പരാതി സമര്‍പ്പിക്കുകയും ഏപ്രില്‍ 20 ന് പോലീസ് ഭര്‍ത്താവിനെയും യുവതിയെ പീഡിപ്പിച്ച രണ്ടു കൂട്ടുകാരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൂട്ടബലാത്സംഗത്തിനും ബാലപീഡനങ്ങള്‍ക്കും എതിരേ സര്‍ക്കാര്‍ നിയമം കര്ക്കശമാക്കുമ്ബോഴും രാജ്യത്ത് ഇത്തരം പീഡനങ്ങള്‍ ഏറുകയാണ്.