Image

ഡിജിറ്റല്‍ കറന്‍സി ഇടപാട്‌ നിരോധനം : റിസര്‍വ്‌ ബാങ്കിന്‌ ഹൈക്കോടതി നോട്ടീസ്‌

Published on 23 April, 2018
ഡിജിറ്റല്‍ കറന്‍സി ഇടപാട്‌ നിരോധനം : റിസര്‍വ്‌ ബാങ്കിന്‌ ഹൈക്കോടതി നോട്ടീസ്‌

ഡിജിറ്റല്‍ കറന്‍സി ഇടപാടുകളില്‍ സേവനം നല്‍കുന്നതില്‍ നിന്ന്‌ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും വിലക്കുന്ന ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനും റിസര്‍വ്‌ ബാങ്കിനും ജി എസ്‌ ടി കൗണ്‍സിലിനും നോട്ടീസ്‌ അയച്ചു. മെയ്‌ 24 നകം നോട്ടീസിന്‌ വിശദമായ മറുപടി നല്‍കാനാണ്‌ ജസ്റ്റിസ്‌ എസ്‌ . രവീന്ദ്ര ഭട്ട്‌, ജസ്റ്റിസ്‌ എ കെ ചൗള എന്നിവരടങ്ങിയ ബെഞ്ച്‌ ഉത്തരവ്‌ നല്‍കിയിരിക്കുന്നത്‌.

ഗുജറാത്ത്‌ ആസ്ഥാനമായ കാളി ഡിജിറ്റല്‍ ഇക്കോ സിസ്റ്റം എന്ന സ്ഥാപനമാണ്‌ റിസര്‍വ്‌ ബാങ്ക്‌ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്‌. തങ്ങള്‍ ഈ ബിസിനസില്‍ ഇതിനകം കോടികള്‍ മുതല്‍ മുടക്കിയെന്നും ആഗസ്റ്റില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്കായി കോയിന്‍ റീക്കോയില്‍ എന്ന പേരില്‍ ഒരു എക്‌സ്‌ചേഞ്‌ തുടങ്ങുകയാണെന്നും അവര്‍ ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നിരോധനം ബുദ്ധിമുട്ടുണ്ടാക്കുമെന്ന്‌ അവര്‍ പറയുന്നു. ബാങ്കിങ്‌ സേവനങ്ങള്‍ ലഭ്യമാകാതെ വന്നാല്‍ ഈ ബിസിനസ്‌ മുന്നോട്ട്‌ കൊണ്ടുപോകാനാകില്ലെന്ന്‌ കമ്പനി വാദിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക