Image

ഇംപീച്ച്‌മെന്റ്‌ നോട്ടീസിലൂടെ കോണ്‍ഗ്രസ്‌ നടത്തിയത്‌ ആത്മഹത്യയെന്ന്‌ സുബ്രമണ്യന്‍ സ്വാമി

Published on 23 April, 2018
ഇംപീച്ച്‌മെന്റ്‌ നോട്ടീസിലൂടെ കോണ്‍ഗ്രസ്‌ നടത്തിയത്‌ ആത്മഹത്യയെന്ന്‌ സുബ്രമണ്യന്‍ സ്വാമി


ന്യൂദല്‍ഹി: ഇംപീച്ച്‌മെന്റ്‌ നോട്ടീസ്‌ നല്‍കിയതിലൂടെ കോണ്‍ഗ്രസ്‌ നടത്തിയത്‌ ആത്മഹത്യയാണെന്ന്‌ ബി.ജെ.പി നേതാവ്‌ സുബ്രമണ്യന്‍ സ്വാമി. ഉപരാഷ്ട്രപതി ചെയ്‌തതാണ്‌ ശരിയെന്നും കോണ്‍ഗ്രസിന്‌ ഇത്തരമൊരു നോട്ടീസ്‌ കൊണ്ടുവരാന്‍ ഒരു കാരണവുമില്ലെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.

'ഉപരാഷ്ട്രപതിയുടെ തീരുമാനം ശരിയും യുക്തിപൂര്‍വ്വവുമാണ്‌. കോണ്‍ഗ്രസിന്‌ ഇത്തരമൊരു നോട്ടീസ്‌ കൊണ്ടുവരാന്‍ ഒരു കാരണവുമില്ല. നീതിവ്യവസ്ഥയെ ശല്യം ചെയ്യാന്‍ മാത്രമാണ്‌ അവരുടെ ഉദ്ദേശം. അദ്ദേഹം ശരിയായ തീരുമാനമെടുത്തു. നോട്ടീസ്‌ തള്ളാന്‍ രണ്ടു ദിവസമൊന്നും ആലോചിക്കേണ്ടി വന്നിട്ടില്ല. അത്‌ ആദ്യമേ തന്നെ കാര്യമില്ലാത്തതും തള്ളേണ്ടതുമാണെന്നാണ്‌ കണക്കാക്കിയത്‌.'  സ്വാമി പറഞ്ഞു.

ചീഫ്‌ ജസ്റ്റിസിനെ ഇംപീച്ച്‌ ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ നോട്ടീസ്‌ ഇന്ന്‌ രാവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളിയിരുന്നു.

ചീഫ്‌ ജസ്റ്റിസിനെതിരായ ആരോപണങ്ങള്‍ക്ക്‌ തെളിവില്ലെന്നാണ്‌ അധ്യക്ഷന്‍ പറഞ്ഞത്‌. നോട്ടീസ്‌ സംബന്ധിച്ച്‌ എം.പിമാര്‍ സഭയ്‌ക്കുള്ളില്‍ പൊതു ചര്‍ച്ച നടത്തിയത്‌ ചട്ട ലംഘനമാണന്നും നായിഡു പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക