Image

മോദി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍

Published on 23 April, 2018
മോദി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി: ലണ്ടന്‍ സന്ദര്‍ശനവേളയില്‍ ഡോക്ടര്‍മാരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധവുമായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍.

വിലകൂടിയ മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നതിന് വിദേശയാത്രകളടക്കമുള്ള പാരിതോഷികങ്ങള്‍ കമ്പനികളില്‍നിന്ന് സ്വീകരിക്കുന്നതായി പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം അപമാനകരമാണെന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.

മെഡിക്കല്‍ ടൂറിസം, ഔഷധ നിര്‍മാണം തുടങ്ങിയ രംഗങ്ങളില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയിലെ വൈദ്യശാസ്ത്ര രംഗത്തിന് കടുത്ത ആഘാതം സൃഷ്ടിക്കുന്നതാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശമെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക