Image

ആദിത്യനും അഭിനവിനും നവയുഗം ബാലവേദി യാത്രയയപ്പ് നല്‍കി.

Published on 23 April, 2018
ആദിത്യനും അഭിനവിനും നവയുഗം ബാലവേദി യാത്രയയപ്പ് നല്‍കി.
ദമ്മാം: തുടര്‍പഠനത്തിനായി പ്രവാസം മതിയാക്കി  നാട്ടിലേയ്ക്ക് പോകുന്ന നവയുഗം ബാലവേദി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആദിത്യ ഷാജിയ്ക്കും അഭിനവ് മണിക്കുട്ടനും യാത്രയയപ്പ് നല്‍കി.

 

ദമ്മാം റോസ് ആഡിറ്റോറിയത്തില്‍ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങില്‍ വെച്ച് നവയുഗം ബാലവേദി കണ്‍വീനര്‍ ഗോപകുമാര്‍ അഭിനവ് മണിക്കുട്ടനും, ബാലവേദി ജോയിന്റ് സെക്രട്ടറി ധീരജ് ലാല്‍ ആദിത്യഷാജിയ്ക്കും  നവയുഗത്തിന്റെ ഉപഹാരങ്ങള്‍ കൈമാറി.

 

നവയുഗം കേന്ദ്രഭാരവാഹികളായ ബെന്‍സി മോഹന്‍, എം.എ.വാഹിദ് കാര്യറ, ഷാജി മതിലകം, സാജന്‍ കണിയാപുരം, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

നവയുഗം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഷാജി അടൂരിന്റേയും, ലീന ഷാജിയുടെയും മകനാണ് ആദിത്യ ഷാജി. നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്‍, കേന്ദ്രകമ്മിറ്റിയംഗം പദ്മനാഭന്‍ മണിക്കുട്ടന്‍ എന്നിവരുടെ മകനാണ് അഭിനവ് മണിക്കുട്ടന്‍.

 



ആദിത്യനും അഭിനവിനും നവയുഗം ബാലവേദി യാത്രയയപ്പ് നല്‍കി.ആദിത്യനും അഭിനവിനും നവയുഗം ബാലവേദി യാത്രയയപ്പ് നല്‍കി.ആദിത്യനും അഭിനവിനും നവയുഗം ബാലവേദി യാത്രയയപ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക