ലണ്ടന്‍: ചാള്‍സ്-ഡയാന ദമ്പതികളുടെ പുത്രന് വില്യമിന്റെയും കേറ്റ് മിഡില്ടന്റെയും മൂന്നമത്തെ കുഞ്ഞ് ആണ്‍കുട്ടി.
മൂത്തയാള്‍ 2013-ല്‍ പിറന്ന ജോര്‍ജ് രാജകുമാരന്. 2015-ല്‍ പിറന്ന ഷാര്‍ലറ്റ് രാജകുമാരി സഹോദരി.
ബ്രിട്ടീഷ് കിരീടത്തിന്റെ അഞ്ചാമത്തെ അവകാശിയാണ് നവജാത ശിശു. ചാള്‍സ്, വില്യം, ജോര്‍ജ്, ഷാര്‍ലറ്റ് എന്നിവര്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം.
രാജകുമാരിക്കും കിരീടാവകാശം കൈവരുന്നത് ഇതാദ്യമാണു. ഇളയതായി ആണ്‍കുട്ടി ഉണ്ടായാല്‍ അവകാശം ആണിനു പോകുകയായിരുന്നു മുന്‍പ് പതിവ്.
ഷേക്ക്സ്പീയറുടെ ജന്മദിനത്തിലാണു കുട്ടിയുടെ ജനനം. വലിയമ്മ എലിസബത്ത് രാജ്ഞി 92-ം ജന്മദിനം ആഘോഷിച്ചത് ഈ ശനിയാഴ്ചയാണു.
കുട്ടിക്കു പേര് എന്തായിരിക്കുമെന്നു ബ്രിട്ടനില്‍ സജീവ ചര്‍ച്ച നടക്കുന്നു. ആര്‍തര്‍, ജയിംസ് എന്നിവയില്‍ ഒന്നായിരുക്കുമെന്നാണു വാതു വയ്പുകാര്‍ കരുതുന്നത്