Image

ടൈസന്‍ സെന്റര്‍ പൂട്ടിയെന്ന പ്രചാരണം ശരിയല്ലെന്നു

Published on 23 April, 2018
ടൈസന്‍ സെന്റര്‍ പൂട്ടിയെന്ന പ്രചാരണം ശരിയല്ലെന്നു
ന്യു യോര്‍ക്ക്: മലയാളികളുടെ ഒട്ടേറെ പരിപാടികള്‍ അവതരിപ്പിക്കുന്ന ക്വീന്‍സിലെ ടൈസന്‍ സെന്റര്‍ അടച്ചു പൂട്ടിയെന്ന പ്രചാരണം ശരിയല്ലെന്നു ഉടമ പാസ്റ്റര്‍ വര്‍ക്കി അറിയിച്ചു.
കഴിഞ്ഞയാഴ്ച മലയാളി സമ്മേളനത്തില്‍ ചെണ്ടമേളം നടത്തിയതും വഴിയിലിറങ്ങി ഒച്ചപ്പാടുണ്ടാക്കിയതും അയല്‍ വാസികളുടെ പരാതിക്കിടയാക്കി. അതേത്തുടര്‍ന്ന് അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും രാത്രി 9 കഴിഞ്ഞു ഒരു പരിപാടിയും പാടില്ലെന്നും ഫയര്‍ ഫോഴ്സ് അറിയിക്കുകയാണുണ്ടായത്.
അതിനാല്‍ ജൂണ്‍ 30 വരെ മലയാളികളുടെ പരിപാടികള്‍ വേണ്ടെന്നു വച്ചു. മലയാളികളുടേതല്ലാത്ത സംഘടനകള്‍ ക്രുത്യമായി നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനാല്‍ പ്രശ്നങ്ങള്‍ ഉണ്ടാവാറില്ല.
എന്തായാലും ഇനി മറ്റുള്ളവര്‍ക്ക് അലോസരമൂണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതല്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക