Image

യൂട്യൂബില്‍ തരംഗമായി 'ജാലിയന്‍വാലാ ബാഗ്‌'ന്റെ പ്രോമോ വീഡിയോ സോംഗ്‌

Published on 23 April, 2018
യൂട്യൂബില്‍ തരംഗമായി 'ജാലിയന്‍വാലാ ബാഗ്‌'ന്റെ പ്രോമോ വീഡിയോ സോംഗ്‌
കൊച്ചി: അടുത്ത്‌ തന്നെ റിലീസിങ്ങിന്‌ ഒരുങ്ങുന്ന 'ജാലിയന്‍വാലാ ബാഗ്‌'ന്റെ പ്രോമോ വീഡിയോ വിജയ്‌ സേതുപതി ലോഞ്ച്‌ ചെയ്‌തു. വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള `താ നാ നാ` എന്ന ഗാനത്തിന്റെ സംഗീതം നല്‍കിയിരിക്കുന്നത്‌ മണികണ്‌ഠന്‍ അയ്യപ്പയാണ്‌. ഗാനരചന വിനായക്‌ ശശികുമാര്‍. ആന്റണി ദാസനാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌. വീഡിയോ യൂട്യൂബില്‍ തരംഗമായി 22 മണിക്കൂറില്‍ ഒരു ലക്ഷം വ്യൂസ്‌ കടന്നു.

അഭിനേഷ്‌ അപ്പുകുട്ടന്‍ കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ അന്‍വര്‍ ഷെരീഫ്‌, ശാലു റഹിം, ടോം ഇമ്മട്ടി, സുധി കോപ്പ, സുബീഷ്‌, സുധി, ബാലാജി ശര്‍മ്മ, രാജേഷ്‌ ശര്‍മ്മ, അജിത്‌ തലപ്പിള്ളി, ജസ്റ്റിന്‍ മാത്യു, ഷാനിഫ്‌ മരക്കാര്‍ എന്നിവര്‍ അഭിനയിക്കുന്നുണ്ട്‌.

ഛായാഗ്രഹണം സാജിദ്‌ നാസറും ചിത്രസംയോജനം റെയ്‌മണ്ട്‌ ഡെറിക്‌ ക്രാസ്റ്റയും നിര്‍വഹിച്ചിരിക്കുന്നു. ലിന്റോ തോമസും പ്രിന്‍സ്‌ ഹുസൈനും ചേര്‍ന്നാണ്‌ സ്റ്റോറീസ്‌ & തൊട്ട്‌സ്‌ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌ 247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍.


`താ നാ നാ` പ്രോമോ സോംഗ്‌ യൂട്യൂബില്‍ കാണാന്‍: https:/ /www.youtube.com/watch?v=yUOeOrW02eI


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക