Image

നഴ്‌സുമാര്‍ക്ക്‌ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

Published on 23 April, 2018
നഴ്‌സുമാര്‍ക്ക്‌ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയായിട്ടാണ്‌ വര്‍ധിപ്പിച്ചിരിക്കുന്നത്‌. ജോലിയില്‍ പ്രവേശിപ്പിക്കുന്ന അവസരം മുതല്‍ തന്നെ ബിഎസ്‌സി,ജനറല്‍ നഴ്‌സുമാര്‍ക്ക്‌ അടിസ്ഥാന ശമ്പളം ലഭിക്കും.

പത്തു വര്‍ഷം സര്‍വീസുള്ള എ എന്‍ എം നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളവും 20,000 രൂപയായിരിക്കും. ആവശ്യങ്ങളുന്നയിച്ച്‌ നാളെ ലോങ്‌ മാര്‍ച്ച്‌ ആരംഭിക്കുമെന്നറിയച്ചതിന്റെ പശ്ചാത്തലത്തിലാണ്‌ സര്‍ക്കാരിന്റെ തിരിക്കിട്ട നീക്കം നടത്തിയത്‌.

50 കിടക്കകള്‍ വരെയുള്ള ആശുപത്രികളിലാണ്‌ 20000 രൂപ അടിസ്ഥാന ശമ്പളം. 100 കിടക്ക വരെയുള്ള ആശുപത്രികളില്‍ 24,000 രൂപയും 200 കിടക്ക വരെയുള്ള ആശുപത്രികള്‍ 29,200 രൂപയുമാണ്‌ അടിസ്ഥാന ശമ്പളമായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്‌. 200ല്‍ കൂടുതല്‍ കിടക്കകളുണ്ടെങ്കില്‍ 32400 രൂപയാണ്‌ അടിസ്ഥാന ശമ്പളം.

അടിസ്ഥാന ശമ്പളത്തിനു പുറമെ അലവന്‍സുകളുണ്ടാകും. 2016 ജനുവരി മുതല്‍ പല തവണ നഴ്‌സുമാര്‍ ഈ ആവശ്യങ്ങളുന്നയിച്ച്‌ സമരം നടത്തിയിരുന്നു. നഴ്‌സുമാരുടെ ആവശ്യങ്ങളില്‍ ഏറിയ പങ്കും സര്‍ക്കാര്‍ അംഗീകരിച്ചു. കരടു വിജ്ഞാപനം പഠിച്ച്‌ അലവന്‍സുകളുടെ കാര്യം പരിശോധിച്ച ശേഷം സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന്‌ നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.
Join WhatsApp News
vincent emmanuel 2018-04-23 11:50:08
Now there is a real government for kerala. I hope all the church leaders understand, finally they have to give the salary.. Finally all the tears of Nurses paid off. Congrajulations. Kerala CM Pinarayi vijayan

Joseph 2018-04-23 16:53:03
വളരെ വൈകിയാണെങ്കിലും കേരളത്തിലെ നേഴ്‌സുമാരുടെ ശമ്പള വർദ്ധന തീരുമാനിച്ചുകൊണ്ടുള്ള  സർക്കാർ വിഞ്ജാപനം അത്യധികം സന്തോഷകരമായ വാർത്തയാണ്. എത്രയും പെട്ടെന്ന് സർക്കാർ പുതിയ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുമെന്ന് പ്രതീഷിക്കുന്നു. 

നമ്മുടെ തന്നെ കുടുബത്തിൽ നേഴ്സുമാരുണ്ടെങ്കിലും ഒരു നേഴ്‌സിന്റെ യഥാർത്ഥ വില അറിയുന്നത് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ, സ്വയം അനുഭവിച്ചറിയുമ്പോൾ മാത്രമാണ്. ഞാൻ ഈ പറയുന്നത് എന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ്. ലോകത്ത് സ്നേഹമുണ്ടെന്ന് അറിയുന്നതും ഒരു നല്ല നേഴ്‌സിന്റെ പരിചരണം ലഭിക്കുമ്പോഴാണ്. കേരളനാടിന്റെ തന്നെ ഇന്നത്തെ പുരോഗമനമാരംഭിച്ചത് പ്രവാസികളായ നേഴ്‌സുമാർ വിദേശത്തു ജോലി ചെയ്യാൻ തുടങ്ങിയ കാലം മുതലാണെന്നും ഓർക്കണം. അവർമൂലം ലക്ഷകണക്കിന് കുടുംബങ്ങളാണ് വിദേശത്ത് പോയി രക്ഷപെട്ടത്. കേരളത്തിലെ ഭരണാധികാരികൾ വാസ്തവത്തിൽ നേഴ്‌സുമാരെ പൂവിട്ടു പൂജിക്കേണ്ടതാണ്. 

നേഴ്‌സുമാർ വിദേശത്ത് വരുവാൻ തുടങ്ങുന്നതിനുമുമ്പ് സമൂഹം അവരുടെ സേവനത്തെ പുച്ഛിച്ചു മാത്രമേ കണ്ടിരുന്നുള്ളൂ. ബോംബെയിലും ഡൽഹിയിലും ജോലി ചെയ്യുന്ന നേഴ്‌സുമാരെ വെറും ആഭിസാരികളായിട്ടായിരുന്നു മാതൃഭൂമി പോലും പത്രങ്ങളിൽ ലേഖനങ്ങൾ എഴുതിയിരുന്നത്. അന്നുള്ള ചെറുപ്പക്കാരുടെ മനസ്സിൽ ഒരു നേഴ്‌സിനെപ്പറ്റി അവജ്ഞാ ബോധവും പത്രങ്ങൾ സൃഷ്ടിച്ചിരുന്നു. ചില വിവാഹ പരസ്യങ്ങളിലും മഹനീയമായ ഈ സേവനം ചെയ്യുന്നവരെ തൊട്ടുകൂടാ ജാതികളെപ്പോലെയായിരുന്നു കണ്ടിരുന്നത്. എങ്കിലും യൂറോപ്പിലും അമേരിക്കയിലും നേഴ്‌സസിനെ അർഹമായ രീതിയിൽ ബഹുമാനിക്കുന്നുണ്ട്. അവരുടെ പ്രൊഫഷൻ ഏറ്റവും ഉത്തമമായിട്ടു കരുതുകയും ചെയ്യുന്നു. 

ഹോസ്പിറ്റലുകൾ കൂടുതലും നടത്തുന്നത് ക്രിസ്ത്യൻ മാനേജുമെന്റുകളാണ്. അവരിൽ അനേകം പേർക്ക് മനഃസാക്ഷിയെന്നത് ഒന്നില്ല. അല്മായരെ പേടിപ്പിച്ചും പീഡിപ്പിച്ചും ഭയപ്പെടുത്തിയും കൂദാശകൾ മുടക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയുമാണ് ഈ ക്രിസ്ത്യൻ മാനേജുമെന്റുകൾ ഫൈവ് സ്റ്റാർ ഹോസ്പിറ്റലുകൾ ആരംഭിക്കുന്നത്. പലരെയും കോഴ മേടിച്ചാണ് ജോലിക്ക് എടുക്കുന്നതും. പുതിയ ശമ്പള പരിഷ്ക്കരണത്തോടെ അവർക്ക് കോഴ ഇരട്ടിയാക്കുകയും ചെയ്യാം. എല്ലാ വിധത്തിലും സാമൂഹിക ദ്രോഹികളായ മുതലാളിമാരുടെ കൈകളിലാണ് കേരളത്തിലെ കോളേജുകളും ഹോസ്പിറ്റലുകളും. നേഴ്‌സസിന്റെ ശമ്പളം കൂട്ടുന്ന പേരിൽ രോഗികളെ ഞെക്കി പിഴിഞ്ഞ് കൂടുതൽ പണമുണ്ടാക്കാനും ഈ മുതലാളിമാർ ശ്രമിക്കും. 'സാമൂഹിക കുറ്റവാളികളെ'ന്നു ഇവരെ മുദ്ര കുത്തുന്നതിലും തെറ്റില്ല.  

ഇത്രമാത്രം നേഴ്സുമാരോടും രോഗികളോടും മനുഷ്യത്വമില്ലാതെ പെരുമാറുന്ന ഒരു മുതലാളി ലോകം കേരളത്തിലെപ്പോലെ ലോകത്ത് മറ്റൊരിടത്തു കാണില്ല. അവർക്ക് കടിഞ്ഞാണിടുന്ന പദ്ധതികളൂം അതുവഴി രോഗികൾക്ക് ആശ്വാസവും നേഴ്സ്‌മാർക്ക് അർഹമായ പരിഗണനയും നൽകുന്ന പദ്ധതികൾക്കായി സർക്കാർ ശ്രമമാരംഭിക്കേണ്ടതാണ്. പിണറായി വിജയന് എന്റെ സലാം! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക