Image

സാന്റിയാഗോയുടെ പോരാട്ട വായന (അശ്വതി ശങ്കര്‍)

Published on 23 April, 2018
സാന്റിയാഗോയുടെ പോരാട്ട വായന (അശ്വതി ശങ്കര്‍)
എന്റെ ആത്മീയ വായനയിലെ ആദ്യ പുസ്തകമായിരുന്ന "ആല്‍കെമിസ്റ്റ് " എന്ന നോവലിലെ സാന്റിയാഗോ എന്ന ഇടയ ബാലന്‍പകര്‍ന്നു തന്ന ഊര്‍ജ്ജത്തിന് പുറത്തായിരുന്നു പിന്നീടങ്ങോട്ടുള്ള വായനയും ജീവിതവും. വീണ്ടും ഞാന്‍ മറ്റൊരു സാന്റിയാഗോയില്‍ എത്തിയിരിക്കുന്നു. കുട്ടിക്കാലത്ത് വായിച്ചിരുന്നുവെങ്കിലും ഇന്നത്തെ വായന തികച്ചും വ്യത്യസ്തം.അടിക്കടി പരാജയം ഏറ്റുവാങ്ങുമ്പോഴും.അവസാനം വരെ പോരാടുന്ന വൃദ്ധനായ
സാന്റിയാഗോ. ഏണസ്റ്റ് ഹെമിങ് വേയക്ക് നൊബേല്‍ അര്‍ഹത നേടിക്കൊടുത്ത ''കിഴവനും കടലും " എന്ന കുഞ്ഞു നോവലിലെ ധീരനായകന്‍. അയാള്‍ അവസാന നിമിഷം വരെ പോരാടുകയാണ് പുറംകടലില്‍ .കൂറ്റന്‍ സ്രാവുകളോട്.. മനുഷ്യന്‍ ജീവിക്കാനായി പോരാടുകയും സഹിക്കുകയും ചെയ്‌തേ തീരൂ. മരിക്കാനായി ജീവിച്ചേ തീരൂ. മനുഷ്യനെ നശിപ്പിക്കാനാവും, പക്ഷേ ഒരിക്കലും പരാജയപ്പെടുത്താനാവില്യാന്ന് സാന്റിയാഗോയിലൂടെ നാം തിരിച്ചറിയുന്നു.ഭാര്യ മരിച്ച് തികച്ചും ഒറ്റപ്പെട്ട സാന്റിയാ ഗോയ്ക്ക്, അഞ്ച് വയസ് മുതല്‍ അയാളൊടൊപ്പം മീന്‍പിടുത്ത സഹായിയായി പോയിരുന്ന മനോലിന്‍ എന്നു പേരുള്ള കുട്ടി ഉണ്ടായിരുന്നു. അവനോമുള്ള അയാളുടെ വാത്സല്യവും തിരിച്ച് കുട്ടിക്കുണ്ടായിരുന്ന സ്‌നേഹവും പത്തരമാറ്റുള്ളതായിരുന്നു ..മീന്‍ ലഭിക്കാതെ അടിക്കടി ശൂന്യമായ വഞ്ചിയില്‍തിരിച്ചു വന്ന സാന്റിയാഗോയെ മറ്റു മുക്കുവര്‍പരിഹസിക്കുന്നു .. മനോലിനെ കുറെ കൂടി മെച്ചപ്പെട്ട രീതിയില്‍ പണം ഉണ്ടാക്കുന്ന വഞ്ചിക്കാര്‍ക്കൊപ്പംഅവന്റെ മാതാപിതാക്കള്‍ വിടുന്നു.പക്ഷേ ഒരിക്കല്‍ പോലും സാന്റിയാഗോ തളര്‍ന്നില്ല. പ്രതീക്ഷകള്‍ കൈ വെടിയാതെ ശാന്തനായ സാന്റിയാഗോനമ്മെ അത്ഭുതപ്പെടുത്തും.

ഹെമിങ് വേയുടെ സാന്റിയാഗോ അവസാനപോരാട്ടമെന്ന നിലയില്‍ പുറംകടലില്‍ തികച്ചും അപരിചിതമായ മേഖലയില്‍ നങ്കൂരമിടുമ്പോള്‍. 'വഞ്ചിക്ക് ചുറ്റും മീ വല്‍ പക്ഷികള്‍ പറക്കുമ്പോള്‍ സമുദ്രത്തിന്റെ സൗന്ദര്യത്തിന്റെ അഗാധതയില്‍ ഒളിഞ്ഞിരിക്കുന്ന ഭയത്തെക്കുറിച്ച് സാന്റിയാഗോഓര്‍ക്കുമ്പോള്‍.ഒടുവില്‍ കൂറ്റന്‍ സ്രാവുകളുമായിപോരാടുമ്പോള്‍.ശരിക്കും നാം അവിടെയുണ്ടോഎന്ന് തോന്നി പോവും. നമ്മുടെ ശരീരത്തിലേക്ക് സമുദ്രത്തില്‍ നിന്നും വെള്ളം തെറിക്കുന്ന പ്രതീതിഉളവാക്കുന്ന ശക്തമായ ആഖ്യാനശൈലിയാണ് ഈ
കുഞ്ഞു പുസ്തകത്തിന് നൊബേല്‍ സമ്മാനം നേടി ക്കൊടുത്തത്.

ഈ നോവല്‍ വായിക്കുന്ന ഓരോ വായനക്കാരനിലും അടിമുടി നിറയുന്ന ഊര്‍ജ്ജം അനുഭവഭേദ്യമാവും.സംശയമില്ല.കേവലം പരിഹാസ്യവും നിന്ദ്യവുമായ പരാജയങ്ങള്‍ക്ക് കീഴടങ്ങാതെ.നെഞ്ചുറപ്പോടെ, തലയുയര്‍ത്തി പിടിച്ച് മുന്നോട്ട് പോവാന്‍ സാന്റിയാഗോയുടെ പോരാട്ട വായന നമ്മെ സഹായിക്കുന്നു.

മുഖപുസ്തകത്തില്‍ ഏതോ ഒരു നല്ലവായനക്കാരന്‍, അവന്‍ എപ്പോഴും ഈ പുസ്തകംകൈയില്‍ കൊണ്ടു നടക്കാറുണ്ടെന്നും ഓരോപരാജയഭീതിയിലും.. സങ്കടം വരുമ്പോഴും ഈ പുസ്തകം വായിച്ച് ഊര്‍ജ്ജം തിരിച്ചുപിടിക്കാറുണ്ടെന്നുമെഴുതിയ .. ആ ശക്തമായ കമന്റിലെ പ്രകാശത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ പുസ്തകംഞാന്‍ സ്വന്തമാക്കിയത്.ആ കമന്റുകാരനെ ഓര്‍ക്കുന്നി ല്യ.പുനര്‍വായനയ്ക്ക് പ്രേരിപ്പിച്ച ആ നല്ല വായനക്കാരന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഈ കുഞ്ഞുനോവല്‍ ഊര്‍ജ്ജത്തെ, വായിക്കാത്തവര്‍ക്കായി സമര്‍പ്പിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക