Image

കാനഡയില്‍ വാന്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റി; 9 മരണം, 16 പേര്‍ക്ക് പരിക്ക്

പി.പി. ചെറിയാന്‍ Published on 23 April, 2018
കാനഡയില്‍ വാന്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റി; 9 മരണം, 16 പേര്‍ക്ക് പരിക്ക്
ടൊറന്റോ: ഇന്ന് (ഏപ്രില്‍ 23 തിങ്കള്‍) ഉച്ചയ്ക്ക് രണ്ടുമണിയോടെ ടൊറന്റോ ഡൗണ്‍ ടൗണില്‍ തിരക്കുള്ള കവലയില്‍ കൂടിനിന്നിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് 9 പേര്‍ കൊല്ലപ്പെടുകയും, 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ടൊറന്റോ ഡപ്യൂട്ടി പോലീസ് ചീഫ് പീറ്റര്‍ യുവാന്‍ പറഞ്ഞു.

സംഭവത്തിനുശേഷം വാന്‍ ഡ്രൈവര്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് ഇയാളെ പിടികൂടി. റൈഡര്‍ കമ്പനിയുടെ വാന്‍ വാടകയ്‌ക്കെടുത്താണ് അക്രമം നടത്തിയതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

പരിക്കേറ്റ 16 പേരില്‍ 7 പേരുടെ നില ഗുരുതരമാണ്. ഇതൊരു ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ബ്രൂസ് പറഞ്ഞു.

ജി7 രാജ്യങ്ങളില്‍ നിന്നുള്ള ക്യാബിനറ്റ് അംഗങ്ങള്‍ ടൊറന്റോയില്‍ ഒത്തുചേര്‍ന്ന് രാജ്യാന്തര വിഷയങ്ങളെക്കുറിച്ചും, ഇറാക്ക്, സിറിയ എന്നിവടങ്ങളില്‍ ഐ.എസ് നടത്തുന്ന ഭീകരാക്രമണങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ആക്രമണം എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

ഇതിനു മുമ്പ് നടത്തിയ വാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിരുന്നെങ്കിലും, ഇതിനെക്കുറിച്ചുള്ള അഭിപ്രായപ്രകടനം നടത്തുവാന്‍ ഇതുവരെ തയാറായിട്ടില്ല.

കാനഡയില്‍ വാന്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റി; 9 മരണം, 16 പേര്‍ക്ക് പരിക്ക്കാനഡയില്‍ വാന്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റി; 9 മരണം, 16 പേര്‍ക്ക് പരിക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക