Image

രാഷ്ട്രീയജാഥകളും കേരളത്തിന്റെ ജാതകവും. (ഏബ്രഹാം തെക്കേമുറി)

ഏബ്രഹാം തെക്കേമുറി Published on 24 April, 2018
രാഷ്ട്രീയജാഥകളും കേരളത്തിന്റെ ജാതകവും. (ഏബ്രഹാം തെക്കേമുറി)
എന്തിനീ ഹര്‍ത്താല്‍ ജാഥകള്‍? 'രാഷ്ട്രീയക്കാര്‍ക്കുവേണ്ടി, രാഷ്ട്രീയക്കാരാല്‍ നടത്തുന്ന രാഷ്ട്രീയം, ഇവ•ാരെ എന്തിനീ തെക്കോട്ടു കെട്ടിയെടുക്കുന്നു'. ചോദ്യങ്ങള്‍ നിരവധി. ഒരു സാധാരണക്കാരനു ചിന്തിക്കാന്‍ വകയുണ്ട്. 60 വര്‍ഷമായി മാറിമാറി ഭരിച്ച് നാടിനെ കുളംതോണ്ടിയ 'കൂട്ടുകക്ഷി  തരികിട രാഷ്ട്രീയ'ത്തിന്റെ വിഴുപ്പലക്കാന്‍ അല്ലേ ഈ യാത്ര? 
കേട്ടിട്ടു ശ്വാസം മുട്ടുന്നു. പ്രവാസലോകത്തിരുന്നു ഇതൊക്കെ  വായിച്ചറിയുകയും, ചാനലിലൂടെ കാണുകയും ചെയ്യുന്ന മലയാളി ഒളിമാടത്തിലിരുന്ന് പണ്ടത്തെ പൂരത്തെ സ്വപ്നം കണ്ട് ഇവരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക്  കൊടി പിടിക്കുകയും സത്യം വിളിച്ചു പറയുന്ന വിവരമുള്ളവരെ അവഹേളിക്കയും ചെയ്യുന്നു.

പ്രിയ സഹോദരങ്ങളെ! നാല് പതിറ്റാണ്ടിനു മുമ്പ് ഇടുങ്ങിയ വഴികളിലൂടെ രൂപപ്പെട്ട ആചാരങ്ങള്‍, ആഘോഷങ്ങള്‍ പൊതുജനജീവിതത്തിനു ഒരു തടസമോ അപകടമോ ആയിരുന്നില്ല. മാത്രമല്ല, രാഷ്ട്രീയമായി സമരവും ജാഥയും ഒരാവശ്യവുമായിരുന്നു.. ഇന്നിപ്പോള്‍ സര്‍വപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ നിമിഷങ്ങള്‍ മാത്രം മതിയെന്ന കാലഘട്ടത്തില്‍ലോകം എത്തിയിട്ടും കേരളത്തില്‍ ഈ പ്രാകൃതജീവികള്‍ ഇത് ആവര്‍ത്തിക്കുന്നത് മഹാകഷ്ടം!

ജനങ്ങളും വാഹനങ്ങളും പെരുകി..വഴിമാത്രം പഴയതുതന്നെ. സാധാരണക്കാരന്റെ ജീവിതത്തെ തടസപ്പെടുത്തുന്നതാണ് ഇന്ന് കേരളത്തിലെ സര്‍വപ്രവൃത്തികളും. കോടതി വിലക്കിയതാണ് ബന്ദു്.  ചെറ്റരാഷ്ട്രീയക്കാന്‍ അത് 'ഹര്‍ത്താല്‍' ആക്കി.
 കോടതി നിരോധിച്ചു 'പാതയോരങ്ങിലെ പൊതുയോഗം'.  .രാഷ്ട്രീയക്കാര്‍ അതും സമ്മതിക്കില്ല. എന്തെന്നാല്‍ പാതവക്കിലല്ലാതെ മറ്റൊരിടത്തും ഈ വിഡ്ഡിത്വം കേള്‍ക്കാന്‍ ആളെ കിട്ടില്ല. പൊതുജനം ഇവരെ വെറുക്കുന്നു. തെരുവു നായ്ക്കളെപോലും നിയന്ത്രിക്കാന്‍ കഴിയാത്തവരുടെ തെരുവുപ്രസംഗം. ഒന്നിനും പരിഹാരം ഉണ്ടാക്കാതെ പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ട്  രാജകീയ ജീവിതം നയിക്കുകയും അഴിമതിയിലൂടെ സമ്പാദിക്കുകയും ചെയ്യുന്നവര്‍. രാഷ്ട്രീയം ചിന്തയില്‍ മാത്രമാണ്. തിരഞ്ഞെടുപ്പ് വരുമ്പോള്‍  ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു വോട്ടു കുത്തുക എന്നത് പൊതുജനധര്‍മ്മം.

മതചടങ്ങുകള്‍, ഒരു കാലത്ത് സമൂഹത്തിന്റെ ആഘോഷമായിരുന്നു.  പറയെടുപ്പും, ചന്ദനക്കുടവും, പള്ളിറാസയും, പടയണിയും എന്നുവേണ്ട തിരുവോണം മുതല്‍ തിരുപ്പിറവിയും പുതുവത്‌സരവുമെല്ലാം.  എന്നാല്‍ ഇന്നത് അനുഷ്ടിക്കുന്നവനും അനുകൂലിക്കുന്നവനും മാത്രമുള്ളതാണ്. മതങ്ങളുടെ ആചാരങ്ങള്‍ ഇന്ന് ആഭാസ•ാരുടെ എഴുന്നള്ളത്താണ്. വിദേശത്തുപോയി ഉണ്ടാക്കിയ പണത്തിന്റെയോ, കള്ളവാണിഭത്തിന്റെയോ പൊങ്കാലയാണ് മദ്യലഹരിയില്‍ അഴിഞ്ഞാടി വിലസുന്ന സര്‍വമതജാതി ആഘോഷങ്ങളും.  എല്ലാവര്‍ക്കും എല്ലാത്തിനും സ്വാതന്ത്രമുണ്ട്. എന്നാല്‍ ഇതൊന്നും പൊതുജനത്തിന്റെയല്ല. പൊതുനിരത്ത് പൊതുജനത്തിന്റെയാണ് . അവിടെനിന്നും സകലതും നിരോധിക്കണം.  മതആഘോഷങ്ങള്‍  ആലയവളപ്പില്‍ മാത്രം.  പൊതുനിരത്തിലെ മതപ്രസംഗവും  രാഷ്ട്രീയപ്രസംഗവും നിരോധിക്കണം. ഉപജീവനത്തിനായി നാടുവിട്ട പ്രവാസി ചിന്തിക്കുക!, നാം വസിക്കുന്ന ലോകത്ത് ഇത്തരം 'വിവരക്കേടുകള്‍' നമ്മെ ബാധിക്കുന്നുണ്ടോ?.ഇല്ല.  അപ്പോള്‍ നാം പ്രവാസലോകത്തു പോലും സ്വതന്ത്രനായി ജീവിക്കുന്ന ഈ വ്യവസ്ഥിതിയിലേക്ക്  ജന്മനാടിനെ ബോധവത്ക്കരിക്കയെന്നതാണ് നമ്മുടെ കര്‍ത്തവ്യം.

 നമ്മുടെ ജന്‍മനാടിന്റെ ഇത്തരം മതപരവും രാഷ്ട്രീയവുമായ ചെറ്റത്തരങ്ങളാലുണ്ടായ അരാജകത്വം, പട്ടിണി  നാം തിരിച്ചറിയുക. ഇന്നിപ്പോള്‍ തിരിച്ചു ചെല്ലാന്‍ അറെക്കുന്നതും ജീവിക്കാന്‍ അനുവദിക്കാത്ത ഇപ്പോഴത്തെ അഴിമതി വ്യഭിചാര കൊലപാതക രാഷ്ട്രീയവും,  മതപരമായ വഞ്ചനകളുടെ ചേരിതിരിവും തിരിച്ചറിഞ്ഞ് ശക്തിയായി പ്രതികരിക്കുക.!

രാഷ്ട്രീയജാഥകളും കേരളത്തിന്റെ ജാതകവും. (ഏബ്രഹാം തെക്കേമുറി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക