Image

കൃഷ്ണകിഷോര്‍: വാര്‍ത്തയുടെ വിശാലമായ ലോകം തുറന്നു കൊടുക്കുന്ന കോഴിക്കോട്ടുകാരന്‍

അനില്‍ പെണ്ണുക്കര Published on 24 April, 2018
കൃഷ്ണകിഷോര്‍: വാര്‍ത്തയുടെ വിശാലമായ ലോകം തുറന്നു കൊടുക്കുന്ന കോഴിക്കോട്ടുകാരന്‍
സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാന്‍ വിയര്‍പ്പൊഴുക്കുന്ന സ്വാര്‍ത്ഥരാണ് നമ്മള്‍. എവിടെയെങ്കിലും ഒരു പെണ്‍കുട്ടി പീഡനത്തിനിരയായി എന്ന വാര്‍ത്ത കേള്‍ക്കാന്‍ കൊതിച്ചിരിക്കുന്ന അധപതിച്ചവരുടെ നാടും. ഈ ജന സമൂഹത്തിന്റെ ഇത്തരം വികാര വിചാരങ്ങളെ തൃപ്തിപ്പെടുത്തി പണം കൊയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൃഷ്ണ കിഷോര്‍ എന്നും ഒരു വെല്ലുവിളി തന്നെയാണ്. പണത്തിനും പ്രശസ്തിക്കും ജീവിതത്തില്‍ വലിയ സ്ഥാനം ഉണ്ടെന്നു വിശ്വസിക്കുന്നവര്‍ക്ക് അതിന്റെ വില വട്ടപ്പൂജ്യം ആണെന്ന് തെളിയിച്ചു കൊടുക്കുകയാണ് കൃഷ്ണ കിഷോര്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍. നേരും നെറിയും നെഞ്ചിലേറ്റി ലോക മലയാളികള്‍ക്ക് വാര്‍ത്തയുടെ വിശാലമായ ലോകം തുറന്നു കൊടുത്ത കോഴിക്കോട്ടുകാരന്‍.

ഏഷ്യാനെറ്റ് ന്യൂസ് ആഴ്ചയില്‍ സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൗണ്ട് അപ്പില്‍ തുടങ്ങി അമേരിക്ക ഈ ആഴ്ച എന്ന പരിപാടിയിലൂടെ ലോക മലയാളികള്‍ക്ക് മുന്‍പില്‍ അമേരിക്കന്‍ വിശേഷങ്ങള്‍ എത്തിക്കുകയാണ് ഇപ്പോള്‍ കൃഷ്ണകിഷോര്‍. ഈ ന്യൂസ് പ്രോഗ്രാമിന്റെ രചനയും നിര്‍മ്മവും അവതരണവും അവതാരകനും കൃഷ്ണകിഷോര്‍ തന്നെയാണ് . അമേരിക്കന്‍ മലയാളികളുടെ വാര്‍ത്താവിശേഷങ്ങള്‍ പങ്കു വെക്കുന്ന ഈ പരിപാടിയും കൃഷ്ണ കോഷര്‍ തന്നെയാണ് .

സാധാരണ പ്രവാസി പരിപാടികളില്‍ നിന്നും വളരെ വ്യത്യസ്തമായി അമേരിക്കയിലെ എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്ന ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും അമേരിക്കയിലെ സാധ്യതകളും വെല്ലുവിളികളുമൊക്കെ വളരെ സമഗ്രമായി തന്നെ അവലോകനം ചെയ്യുന്ന പരിപാടി കൂടിയാണിത്. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലെ ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കൊപ്പം അമേരിക്കയിലെ ഇന്‍ഡ്യാക്കാരുടെയും, വിശിഷ്യാ മലയാളികളുടെ ജീവിത വിജയങ്ങളും, എല്ലാം ഈ പരിപാടിയിലൂടെ അവതരിപ്പിക്കപ്പെടുന്നു . 

ഇപ്പോള്‍ ഒന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന അമേരിക്ക ഈ ആഴ്ച ഇതിനകം തന്നെ അവതരണ മികവുകൊണ്ടും ഉള്ളടക്കത്തിലെ വ്യത്യസ്തതകൊണ്ടും പ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യമായ പരിപാടിയായി .  യു എസ വീക്കിലി റൗണ്ട് അപ്പ് എഴുന്നൂറ് എപ്പിസോഡ് കടന്ന ഈ സാഹചര്യത്തില്‍ വാര്‍ത്താ മാധ്യമരംഗത്ത് ഒരു പുതിയ ദൗത്യം കൂടി ഏറ്റെടുത്തിരിക്കുകയാണ് കൃഷ്ണകിഷോര്‍ . അമേരിക്ക ഈ ആഴ്ചയ്ക്ക് വേണ്ടി ഏറെ സമയം അദ്ദേഹം ചിലവഴിക്കുന്നു . അമേരിക്കയിലെ ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഷിജോ പൗലോസുമായി സഹകരിച്ചാണ് എല്ലാ ആഴ്ചയും അദ്ദേഹം ഈ പരിപാടി അവതരിപ്പിക്കുന്നത്. 

യു ട്യൂബില്‍ ഈ പരിപാടിയുടെ സെഗ്മെന്റുകള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി അമെരിക്ക ഈ ആഴ്ചയുടെ വ്യത്യസ്തത മനസിലാക്കാന്‍ . അമേരിക്കയിലെ മുഖ്യധാരാ രംഗത്തു നടക്കുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍,  ടെക്നോളജി, ലൈഫ് സ്‌റ്റൈല്‍ , കലാസാംസകാരിക രംഗത്തെ വാര്‍ത്തകള്‍ എന്നിവ കൂടാതെ എല്ലാ ആഴ്ച്ചയും ഒരു പ്രത്യേക സെഗ്മെന്റ് അവതരിപ്പിക്കുന്നുണ്ട്. അമേരിക്കയില്‍ നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ചകള്‍ , ലോകമെമ്പാടുമുള്ള മലയാളികള്‍ അറിയാന്‍ ആഗ്രഹിക്കുന്ന അമേരിക്കയിലെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ ഈ പ്രോഗ്രാമിലൂടെ കാണാം . അതുകൊണ്ടുതന്നെ ഒരാഴ്ച്ച രണ്ടു പരിപാടികള്‍ എന്ന ഭാരിച്ച ദൗത്യം തന്നെയാണ് കൃഷ്ണകിഷോര്‍ ഏറ്റെടുത്തിരിക്കുന്നത് .

പത്ര പ്രവര്‍ത്തകന്‍ എന്ന അവകാശ വാദം ഉന്നയിച്ചു തന്റെ കര്‍ത്തവ്യത്തില്‍ നിന്നും വ്യതിചലിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യം ചോര്‍ത്തിക്കളയാതെ എന്നും ജന ഹൃദയത്തെ തൊട്ടറിഞ്ഞ വ്യക്തിയായതിനാല്‍ തന്നെയാണ് കൃഷ്ണ കിഷോര്‍ യു എസ് വീക്കിലി റൗണ്ട് അപ്പിന്റെയും അമേരിക്ക ഈ ആഴ്ചയുടെയും നക്ഷത്രതിളക്കമായി മാറിയത്.

കോഴിക്കോട് ആകാശവാണിയില്‍ ന്യൂസ് റീഡര്‍ ആയി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം മലയാളികളുടെ കാതുകളില്‍ ഇമ്പമേറിയ വാക്കുകള്‍ കൊണ്ടു വാര്‍ത്തകള്‍ എത്തിച്ചു. കുട്ടിക്കാലം മുതല്‍ വായനപ്രിയനായ അദ്ദേഹം സതെണ്‍ ഇലിനോയിസ് സര്‍വകാലാശാലയില്‍ നിന്ന് ടെലികമ്മ്യൂണിക്കേഷനില്‍ മാസ്റ്റര്‍ ഡിഗ്രിയും പെന്‍സുല്‍വാനീയ സ്റ്റേറ്റ് സര്‍വകലാശാലയില്‍ നിന്നും പി എച് ഡിയും നേടി. ഏഷ്യാനെറ്റിന്റെ അമേരിക്കയില്‍ നിന്നുള്ള എല്ലാ വാര്‍ത്തകളുടെയും ചുമതല ഏറ്റെടുത്തുകൊണ്ടു ചാനലിന്റെ യശസ്സ് വാനോളം ഉയര്‍ത്താനും ഒപ്പം വരും തലമുറയ്ക്ക് മികച്ച മാധ്യമ പ്രവര്‍ത്തനത്തിനു മാതൃക കാട്ടിക്കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തനം അദ്ദേഹത്തിന് പ്രധാന പ്രവര്‍ത്തന മേഖലയല്ല , ലോകത്തിലെ ഏറ്റവും വലിയ കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഡിലോയിറ്റ് (Deloitte ) വൈസ് പ്രസിഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് . അതുകൊണ്ടുതന്നെ വിവിധരാജ്യങ്ങളില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പാഷന്‍ ആയ മാധ്യമ പ്രവര്‍ത്തനത്തിന് സമയം ചിലവഴിക്കുന്നത് .

അത് കൂടാതെ അമേരിക്കയില്‍ നടക്കുന്ന മുഖ്യധാരാ വാര്‍ത്തകള്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിക്കുന്നതും കൃഷ്ണ കിഷോര്‍ ആണ് .15 വര്‍ഷമായി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടു മുതല്‍ സ്റ്റാന്‍ഡ് 800 റിപ്പോര്‍ട്ടുകളില്‍ അധികം ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിച്ചു കഴിഞ്ഞു. ടെലികമ്മ്യുണിക്കേഷന്‍ രംഗത്തെ ഔട്ട് സ്റ്റാന്റിങ് റിസേര്‍ച്ചര്‍ എന്ന പദവി നല്‍കി അമേരിക്കന്‍ സര്‍ക്കാര്‍ ആദരിച്ചുട്ടുണ്ട് .

ഇന്നത്തെ പ്രതിഭാശാലികളായ പല വ്യക്തികളും ഒരിക്കല്‍ ആകാശവാണിയുടെ നായക കഥാപാത്രമായിരുന്നു. അത്തരത്തില്‍ ആകാശവാണി ജീവിതം കൃഷ്ണ കിഷോറിനെയും മുഖ്യധാരയില്‍ എത്തിച്ചു. കോഴിക്കോട് ആകാശവാണിയില്‍ നൂറില്‍ അധികം ബുള്ളറ്റിനുകള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും താരതിളക്കം ആയിരുന്ന പ്രേം നസീറിന്റെ മരണ വാര്‍ത്ത കൃഷ്ണ കിഷോറിന്റെ ശബ്ദത്തിലൂടെയാണ് ലോക മലയാളികള്‍ ഏറ്റു വാങ്ങിയത്. ടീവി ചാനലുകളോ മറ്റു വാര്‍ത്താ മാധ്യമങ്ങളോ ഇല്ലാത്ത സാഹചര്യമായതിനാല്‍ തന്നെ കൃഷണ കിഷോറിന്റെ ശബ്ദത്തെ ജനങ്ങള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. ആകാശവാണിയുടെ അന്നത്തെ പ്രഭാതവാര്‍ത്ത കണ്ണീരോടെ ഏറ്റു വാങ്ങിയ ഓരോ മലയാളിക്കും കൃഷ്ണ കിഷോറിനെയും അദ്ദേഹത്തിന്റെ അവതരണ രീതിയെയും മറക്കാനാവില്ല.

2003 ല്‍ ആരംഭിച്ച യു എസ് വീക്കിലി റൗണ്ട് അപ്പിന് പ്രകടനത്തിലുടെ മികച്ച വാര്‍ത്താവതാരകനുള്ള നിരവധി പുരസ്‌കാര്യങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട് . മാധ്യമ പ്രവര്‍ത്തനത്തെ ഒരു സേവനമായി കണക്കാക്കി, സത്യസന്ധതയും നീതിബോധവും കൈമുതലാക്കി, ഏഷ്യാനെറ്റ് ന്യൂസിലുടെ പ്രേക്ഷകരെ പിടിച്ചിരുത്തിയ കൃഷ്ണ കിഷോര്‍ ആവാന്‍ ഇന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കാവുമോ എന്നതില്‍ വലിയ സംശയമാണ്. പ്രേത്യേകിച്ചും ക്രൈസിസ് ജേര്‍ണലിസം കൊടി കുത്തി വാഴുന്ന ഈ സാഹചര്യത്തില്‍!

ഒരു നല്ല വാര്‍ത്താവതാരകന്റെ ലക്ഷണമാണ് വായന. പരപ്പാര്‍ന്ന വായനയിലൂടെ ലോകത്തെ അറിഞ്ഞ ഒരു വ്യക്തിക്ക് മാത്രമേ ലോകത്തെ അറിയിക്കാന്‍ സാധിക്കു. ലോകത്തിനു മേലുള്ള കൃഷ്ണ കിഷോറിന്റെ അറിവ് തന്നെയാണ് അദ്ദേഹത്തെ ഉയരങ്ങളിലേക്ക് കൊണ്ടു പോവുന്നതും. മലയാളത്തിന്റെ സുവര്‍ണ്ണ താരം സുകുമാര്‍ അഴീക്കോടിന്റെ പ്രശംസക്ക് അര്‍ഹന്‍ ആയതും ഇതിനാല്‍ തന്നെയാണ്. ലളിതമായ ഭാഷയിലൂടെ ഓരോ വാര്‍ത്തയും സരസമായി അവതരിപ്പിച്ച് കൃഷ്ണ കിഷോര്‍ അദ്ദേഹത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചു. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഴീക്കോട് ചൂണ്ടിക്കാട്ടിയ മാതൃകയും കൃഷ്ണ കിഷോര്‍ തന്നെയായിരുന്നു.

യു എസ് വീക്കിലി റൗണ്ട് അപ്പ് ഇന്ന് 700എപ്പിസോടുകള്‍ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.അമേരിക്ക ഈ ആഴ്ചയാകട്ടെ അന്പത്തിരണ്ട് എപ്പിസോഡുകള്‍ പിന്നിടുന്നു . അമേരിക്കയില്‍ നിന്ന് ആരംഭിച്ച ആദ്യത്തെ വാര്‍ത്താധിഷ്ഠത പരിപാടി എന്ന നിലയില്‍ ഏഷ്യാനെറ്റിനു പേരും പ്രശസ്തിയും വാങ്ങികൊടുക്കാനും അതിലുപരി അമേരിക്കന്‍ മലയാളികളും നമ്മുടെ നാടും തമ്മിലുള്ള സ്‌നേഹ ബന്ധം ഊട്ടി ഉറപ്പിക്കാനും യു എസ് റൗണ്ട് അപ്പിനും ,അമേരിക്ക ഈ ആഴ്ചയ്ക്കും സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പല പ്രവാസി പരിപാടികളും അതില്‍ പല അവതാരകരും വന്നു പോയെങ്കിലും കൃഷ്ണ കിഷോറും അദ്ദേഹത്തിന്റെ വാര്‍ത്താധിഷ്ഠിത പരിപാടികളും അമേരിക്കന്‍ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്.

ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കന്‍ പ്രതിനിധി എന്ന നിലയില്‍ കൃഷ്ണ കിഷോറിനു വലിയ ഉത്തരവാദിത്വങ്ങള്‍ തന്നെയാണ് ഉള്ളത്.ഒബാമ,ട്രംപ് തുടങ്ങിയവര്‍ അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്താവിശേഷങ്ങള്‍ മുതല്‍ ഇന്‍ഡോ അമേരിക്കന്‍ ആണവ കരാര്‍, കത്രിന കൊടുങ്കാറ്റ് തുടങ്ങി വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. മാധ്യമ പ്രവര്‍ത്തനത്തിലെ നീതിബോധവും സത്യസന്ധതയും തിരിച്ചറിയാത്ത പുതിയ തലമുറക്ക് കൃഷ്ണ കിഷോറിന്റെ അര്‍പ്പണ ബോധത്തെ ചിലപ്പോള്‍ മനസിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയണം എന്നില്ല. ലോകം മാറിക്കൊണ്ടിരിക്കുകയാണ്. മലയാളികളും.

മാധ്യമ പ്രവര്‍ത്തനം പണചാക്കുകള്‍ക്ക് മുന്നില്‍ കീഴടങ്ങുന്ന കാലമാണ് ഇത്. കോര്‍പ്പറേറ്റുകള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കക്ഷി ചേര്‍ന്ന് മാധ്യമ പ്രവര്‍ത്തനത്തിന്റെ ധര്‍മം കളങ്കപ്പെടുത്തുന്നവര്‍ക്ക് ഇന്നലെകളിലെ വാര്‍ത്തകളിലൂടെ, ഇന്നും തിളങ്ങി നില്‍ക്കുന്ന അമേരിക്കയിലെ വാര്‍ത്താ പരിപാടികളിലൂടെ കൃഷ്ണ കിഷോര്‍ ചൂണ്ടി കാണിക്കുന്ന ഒന്നുണ്ട് - മാധ്യമ പ്രവര്‍ത്തനം! സിറ്റിസെന്‍ ജേര്‍ണലിസം പൊടി പൊടിക്കുന്ന ഇന്നത്തെ കാലത്ത് ഓരോ മലയാളിക്കും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നേര്‍വഴി കാണിക്കുന്നു.ഈ നെര്‍വഴിക്കൊപ്പം താങ്ങും തണലുമായി ഭാര്യ വിദ്യ കിഷോര്‍ , ഏകമകള്‍ സംഗീത കിഷോറും ഒപ്പമുണ്ട് .
കൃഷ്ണകിഷോര്‍: വാര്‍ത്തയുടെ വിശാലമായ ലോകം തുറന്നു കൊടുക്കുന്ന കോഴിക്കോട്ടുകാരന്‍കൃഷ്ണകിഷോര്‍: വാര്‍ത്തയുടെ വിശാലമായ ലോകം തുറന്നു കൊടുക്കുന്ന കോഴിക്കോട്ടുകാരന്‍കൃഷ്ണകിഷോര്‍: വാര്‍ത്തയുടെ വിശാലമായ ലോകം തുറന്നു കൊടുക്കുന്ന കോഴിക്കോട്ടുകാരന്‍
Join WhatsApp News
vincent emmanuel 2018-04-24 10:16:28
Dr.Krishna kishore,plans every segment carefully. He works on these stories weeks in advance. America ee azcha has interviewed governors and senators and mayors and police commissioners for their segment. It takes so much planning to do these things. He treats every story as a main story  spending hours at a time on this. He brings a transparent picture to the viewers. A malayalee touch to every story is an interesting connection he projects.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക