Image

ബ്രിട്ടീഷ് രാജകുടുംബത്തില്‍ പുതിയൊരംഗം കൂടി; വില്യം കെയ്റ്റ് ദന്പതികള്‍ക്ക് മൂന്നാമത്തെ കുട്ടി പിറന്നു

Published on 24 April, 2018
ബ്രിട്ടീഷ് രാജകുടുംബത്തില്‍ പുതിയൊരംഗം കൂടി; വില്യം കെയ്റ്റ് ദന്പതികള്‍ക്ക് മൂന്നാമത്തെ കുട്ടി പിറന്നു

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തില്‍ പുതിയൊരു അംഗം കൂടി എത്തുന്നു. ഡ്യൂക്ക് ആന്‍ഡ് ഡച്ചസ് ഓഫ് എഡിന്‍ബറോ എന്ന ഔദ്യോഗിക വിശേഷണത്തില്‍ അറിയപ്പെടുന്ന വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിക്കും മൂന്നാമതൊരു കുട്ടികൂടി പിറന്നു. സെന്‍ട്രല്‍ ലണ്ടനിലെ പാഡിംഗ്ടണ്‍ സെന്റ് മേരീസ് ആശുപത്രിയുടെ സ്വകാര്യവിംഗായ ലിന്‍ഡോയിലാണ് പുതിയ ആണ്‍കുട്ടി പിറന്നത്. ബ്രിട്ടീഷ് സമയം തിങ്കളാഴ്ച രാവിലെ 11.01 നാണ് 3.8 കിലോ തൂക്കമുള്ള രാജകുമാരന്റെ ജനനം. 

എലിസബത്ത് രാജ്ഞിയുടെ 92ാം ജന്മദിനാഘോഷം തീരുന്നതിനു മുന്‌പേതന്നെ കുടുംബത്തിലെ അഞ്ചാം കിരീടാവകാശിയായി വില്യം കെയ്റ്റ് ദന്പതിമാര്‍ക്ക് മൂന്നാമത്തെ കുട്ടിയുടെ ജനനം കുടുംബത്തില്‍ അതിമധുരമായി.

എലിസബത്ത് രാജ്ഞിയുടെ ആറാമത്തെ ചെറു പേരക്കുട്ടിയായി ജനിച്ച ആണ്‍കുഞ്ഞിന് ഇതുവരെ പേരിട്ടിട്ടില്ല. രാജ്ഞിയുടെ ഭര്‍ത്താവായ ഫിലിപ്പ് രാജകുമാരന്റെ പേരായിരിക്കും ഈ കുഞ്ഞിന് നല്‍കുക എന്നറിയുന്നു.

പ്രിന്‍സ് ജോര്‍ജ് 2013 ലും പ്രിന്‍സസ് ഷാര്‍ലറ്റ് 2015 ലുമാണ് ജനിച്ചത്. 
കിരീടാവകാശത്തിലും ഈ കുഞ്ഞ് ഏറെ പിന്നിലാണ്. എലിസബത്ത് രാജ്ഞിക്കു ശേഷം ചാള്‍സ് രാജകുമാരനാണ് ബ്രിട്ടനില്‍ രാജാവാകുന്നത്. ചാള്‍സിന്റെ പിന്‍ഗാമിയായി വില്യം രാജകുമാരനും വില്യമിനുശേഷം മൂത്തമകന്‍ ജോര്‍ജ് രാജകുമാരനുമാകും കിരീടാവകാശം ലഭിക്കുക. ജോര്‍ജിന്റെയും സഹോദരി ഷാര്‍ലറ്റിന്റെയും പിന്നിലായിരിക്കും നവജാതകുമാരന്റെ പിന്തുടര്‍ച്ചാധികാരവും സ്ഥാനവും.

രാജകുമാരന്റെ ജനനത്തില്‍ രാജ്യമെങ്ങും ആഹ്ലാദാരവങ്ങളാണ് ഉയരുന്നത്. പ്രധാനമന്ത്രി തെരേസ മേയും ലോകനേതാക്കളും പുതിയ കുട്ടിക്ക് ആശംസകള്‍ നേര്‍ന്നു.

ചാള്‍സ് ഡയാന ദന്പതികളുടെ രണ്ടാമത്തെ പുത്രന്‍ ഹാരി രാജകുമാരന്റെ വിവാഹത്തിനായി കെന്‍സിംഗ്ടണ്‍ കൊട്ടാരം ഒരുങ്ങുന്നതിനിടയിലെ പുതിയ രാജകുമാരന്റെ വരവ് ഏറെ സന്തോഷം പകരുന്നതായി കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക