Image

കല കുവൈറ്റ് മൈക്രോ ഫിലിം ഫെസ്റ്റിവല്‍ 27ന്

Published on 24 April, 2018
കല കുവൈറ്റ് മൈക്രോ ഫിലിം ഫെസ്റ്റിവല്‍ 27ന്

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് നാല്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, കുവൈറ്റിലെ ഇന്ത്യക്കാര്‍ക്കായി സംഘടിപ്പിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ മൈക്രോ ഫിലിം ഫെസ്റ്റിവല്‍ ഏപ്രില്‍ 27 ന് ഖൈത്താന്‍ കാര്‍മല്‍ സ്‌കൂളില്‍ നടക്കും. 

കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രശസ്ത സിനിമാ നിരൂപകനും കേരള ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന വി.കെ.ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. മൂന്നു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള, ഇന്ത്യന്‍ ഭാഷകളില്‍ തയാറാക്കിയ 50ല്‍ കൂടുതല്‍ ഫിലിമുകളാണ് മൈക്രോ ഫിലിം ഫെസ്റ്റിവലില്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്.

മികച്ച ചിത്രം മികച്ച രണ്ടാമത്തെ ചിത്രം, സംവിധായകന്‍, തിരക്കഥ, മികച്ച നടന്‍, മികച്ച നടി, ബാലതാരം, ഛായാഗ്രഹണം, എഡിറ്റര്‍ എന്നിവയ്ക്കാണ് അവാര്‍ഡ് നല്‍കുന്നത്. 

വിവരങ്ങള്‍ക്ക് 60737565, 66013891, 97341639, 60414869.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക