Image

കാണാതായ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; മൃതദേഹം ആസിഡില്‍ ലയിപ്പിച്ചു; സംഭവം മെക്‌സിക്കോയില്‍

Published on 24 April, 2018
കാണാതായ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; മൃതദേഹം ആസിഡില്‍ ലയിപ്പിച്ചു; സംഭവം മെക്‌സിക്കോയില്‍

മെക്‌സിക്കോ: മെക്‌സിക്കോയില്‍ കഴിഞ്ഞ മാസം കാണാതായ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ജലിസോയില്‍ കാണാതായ മൂന്നു വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ ഗുണ്ടാസംഘം ആസിഡില്‍ ഇട്ടു ലയിപ്പിക്കുകയായിരുന്നു. എതിര്‍ഗ്രൂപ്പിലെ അംഗങ്ങളാണ് വിദ്യാര്‍ഥികള്‍ എന്നു തെറ്റിദ്ധരിച്ചായിരുന്നു കൊലപാതകം.

കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘം ഇവരെ മര്‍ദനത്തിനിരയാക്കിയ ശേഷമാണു കൊലപ്പെടുത്തിയത്. ഇതിനുശേഷം ആസിഡില്‍ ഇട്ടതിനാല്‍ മൃതദേഹഭാഗങ്ങള്‍ അവശേഷിക്കുന്നില്ല. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തതായി സ്‌റ്റേറ്റ് പ്രോസിക്യൂട്ടര്‍ റൗള്‍ സാഞ്ചെസ് അറിയിച്ചു. വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയ കെട്ടിടം പോലീസ് കണ്ടെത്തി. ഇവിടെ മറ്റു കൊലകള്‍ നടന്നിട്ടുണ്ടോ എന്നു പോലീസ് പരിശോധിച്ചുവരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക