Image

പുറത്തിറങ്ങാന്‍ വഴിയില്ല; സ്ഥാനാര്‍ഥികള്‍ പട്ടിക സമര്‍പ്പിച്ചത് വാട്‌സ്ആപ്പില്‍

Published on 24 April, 2018
പുറത്തിറങ്ങാന്‍ വഴിയില്ല; സ്ഥാനാര്‍ഥികള്‍ പട്ടിക സമര്‍പ്പിച്ചത് വാട്‌സ്ആപ്പില്‍

കോല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒമ്പതു സ്ഥാനാര്‍ഥികള്‍ പട്ടിക സമര്‍പ്പിച്ചത് വാട്‌സ്ആപ്പില്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി നിലഞ്ജന്‍ ഷണ്ട്‌ലിയ കല്‍ക്കട്ട ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഈ നാമനിര്‍ദേശങ്ങള്‍ സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 

സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍നിന്നുള്ള 11 സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശം സ്വീകരിക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോടു നിര്‍ദേശിച്ചിരുന്നു. നാമനിര്‍ദേശം നല്‍കുന്നതിനായി ഓഫീസില്‍ എത്തുന്നതില്‍നിന്നു തങ്ങളെ തടയുകയാണെന്നു കാട്ടി സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഇതില്‍ ഒമ്പതു പേരാണു വാട്‌സ്ആപ്പിലൂടെ പത്രിക സമര്‍പ്പിച്ചത്. പൂരിപ്പിച്ച നാമനിര്‍ദേശങ്ങളുടെ ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ അധികൃതര്‍ക്ക് അയച്ചുനല്‍കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക