Image

പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം: ആണ്‍മക്കളെ ഉത്തരവാദിത്വത്തോടെ വളര്‍ത്തണമെന്ന് പ്രധാനമന്ത്രി

Published on 24 April, 2018
പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം: ആണ്‍മക്കളെ ഉത്തരവാദിത്വത്തോടെ വളര്‍ത്തണമെന്ന് പ്രധാനമന്ത്രി

മാണ്ട്‌ല (മധ്യപ്രദേശ്): കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന ഓര്‍ഡിനന്‍സ് കുറ്റകൃത്യങ്ങള്‍ തടയുന്നതിലുള്ള സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ പെണ്‍കുട്ടികളെ ബഹുമാനിക്കുകയും ആണ്‍കുട്ടികളെ കൂടുതല്‍ ഉത്തരവാദിത്വ ബോധത്തോടെ വളര്‍ത്തുകയും ചെയ്യണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു.

പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന സാഹചര്യം രാജ്യത്ത് സൃഷ്ടിക്കാന്‍ എല്ലാവരും ഒന്നിക്കണം. ഇതിനുവേണ്ടി സാമൂഹിക മുന്നേറ്റംതന്നെ ഉണ്ടാകണം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന അഭിപ്രായം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് മുന്നോട്ടുവച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ എല്ലാവരും സ്വാഗതം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക