Image

ശവസംസ്കാര പൊങ്ങച്ചം (കുരുവിള വര്‍ഗീസ്)

Published on 24 April, 2018
ശവസംസ്കാര പൊങ്ങച്ചം (കുരുവിള വര്‍ഗീസ്)
വിവാഹം മാത്രമല്ല ശവസംസ്കാരവും പൊങ്ങച്ചം കാണിക്കാനുള്ള അവസരങ്ങളാണെന്ന മട്ടിലുള്ള അല്‍പത്തരങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സാവധാനമെങ്കിലും കുറയുന്നുണ്ടെന്നാണ് തോന്നുന്നത്. സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന പല കുടുംബങ്ങളും ഈ കാര്യങ്ങളില്‍ അടുത്തകാലത്ത് അല്പസ്വല്പം മിതത്വം പാലിക്കുന്നതായി കാണുവാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ ചില അസംബന്ധങ്ങള്‍ അപ്രത്യക്ഷമാവുമ്പോള്‍ പുതിയ അസംബന്ധങ്ങള്‍ രംഗപ്രവേശം ചെയ്യുമെന്നും നാം ഓര്‍ത്തിരിക്കണം. കാതടപ്പിക്കുന്ന ഉച്ചഭാഷിണികളും കണ്ണഞ്ചിപ്പിക്കുന്ന വീഡിയോ ലൈറ്റുകളും പൂക്കളുടെ കൂമ്പാരവുമില്ലാതെയുള്ള “മാന്യമായ” ചില സംസ്കാരച്ചടങ്ങുകള്‍ അടുത്തയിടെ കാണാന്‍ കഴിഞ്ഞു എന്നത് നല്ല സൂചനയാണ്.

മാന്യമായ ശവസംസ്കാരം എന്നതിനെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ ഒരുകാലത്ത് അത്യന്തം വികലമായിരുന്നു. മനുഷ്യര്‍ പിന്തുടരുന്ന പലതിനും ഒരു ആഫ്രിക്കന്‍ ബന്ധമുണ്ടെന്ന് കേട്ടിട്ടുണ്ട്.

ശവസംസ്കാര ചടങ്ങുകള്‍ വിപുലവും ആകര്‍ഷകവുമായില്ലെങ്കില്‍ പിതൃക്കള്‍ കോപിക്കുമെന്ന വിശ്വാസം ആഫ്രിക്കയിലെ പലഭാഗങ്ങളിലും ശക്തമാണ്.അതുകൊണ്ടുതന്നെ തങ്ങളുടെ കഴിവിനപ്പുറം പണവും സമയവും അദ്ധ്വാനവും ചെലവഴിച്ചാണ് അവര്‍ ശവസംസ്കാരം നടത്തുന്നത്.

കഴിയുന്നത്ര ആളുകളെ കൂട്ടുന്നതിന്, പരേതന്റെ വലിയ പോസ്റ്ററുകള്‍ പല ഇടങ്ങളിലായി സ്ഥാപിച്ചുകൊണ്ട് ശവസംസ്കാരത്തിന് വലിയ പരസ്യം കൊടുക്കും ശവസംസ്കാരത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്കായി പരേതന്‍റെ പടമുള്ള ടീഷര്‍ട്ടുകള്‍ വിതരണം ചെയ്യും.

കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നതിനായി വിലകൂടിയതും മോടിപിടിപ്പിച്ചതുമായ ശവപ്പെട്ടികള്‍ ഉപയോഗിക്കും.

പണവും പത്രാസും കാണിക്കുന്നതിന്റെ ഭാഗമായി കാറിന്‍റെയും വിമാനത്തിന്‍റെയും ബോട്ടിന്‍റെയും മറ്റും ആകൃതിയില്‍ ശവപ്പെട്ടികള്‍ ഉണ്ടാക്കിക്കുന്നവരുമുണ്ട്.

മൃതദേഹം ശവപ്പെട്ടിയില്‍നിന്നെടുത്ത് വിശേഷാല്‍ അലങ്കരിച്ച കട്ടിലില്‍ പ്രദര്‍ശനത്തിനുവെക്കുന്ന ഒരു പതിവുമുണ്ട്. സ്ത്രീയാണെങ്കില്‍ വെളുത്ത വിവാഹവസ്ത്രം ധരിപ്പിച്ച് സര്‍വാഭരണവിഭൂഷിതയാക്കി കിടത്താറുണ്ട്.

ഇവയില്‍ ചിലതെങ്കിലും നമ്മളും പിന്തുടര്‍ന്നിരുന്നു എങ്കിലും കാര്യങ്ങള്‍ അത്രത്തോളം എത്തുന്നതിനുമുമ്പ് നമ്മുടെയിടയില്‍ ഒരു പുനര്‍വിചിന്തനം ഉണ്ടാവുന്നു എന്നത് ശുഭോദര്‍ക്കമാണ്. പക്ഷെ ആ ഗ്യാപ്പിലേക്ക് ഇനി എന്ത് അലമ്പാണ് വരാനിരിക്കുന്നത് എന്ന് ജാഗരൂകരായിരിക്കണം!!
Join WhatsApp News
യേശു 2018-04-24 23:23:14
ഞാൻ മരിച്ചപ്പോൾ 
എന്നെ അടക്കാൻ 
ശവക്കല്ലറ ഇല്ലായിരുന്നു . 
അത് കടം വാങ്ങി അതിലടച്ചു 
എന്നാൽ എന്റെ പിൻഗാമികൾ
എന്ന് പറയുന്ന ക്രിസ്ത്യാനികൾ
കിടക്കുന്ന ശവപ്പെട്ടിയും
അവരുടെ കല്ലറയും കണ്ടു 
ഞാൻ അന്തിച്ചു പോയിട്ടുണ്ട് 
കൂടാതെ ചത്തവനെയും 
ചത്തവളെയും അറിയാത്തവർ 
നീണ്ട പ്രസംഗങ്ങൾ നടത്തിയും 
പിന്ന സിമിത്തേരികളിൽ
കുഴിച്ചിടാൻ  ഘോഷയാത്രയായി 
ഗതാഗതങ്ങൾ മുടക്കി 
പണിക്കു പോകണ്ടവരുടെ
വഴിമുടക്കി ഒടുക്കത്തെ യാത്ര
എന്നെ കീറ്റു ശീലയിൽ പൊതിഞ്ഞു 
കുഴിച്ചിട്ടപ്പോൾ അല്ല കല്ലുരുട്ടി വച്ചപ്പോൾ 
ബിഷപ്പുമാരെ കസേരയിൽ ഇരുത്തി 
പുരോഹിത കഴുതകൾ ചുമന്നു 
കബറടക്കുന്നു 
ഇല്ല ഞാൻ ഇനി തിരിച്ചു വരില്ല 
കാപട്യത്തിന്റെ, വഞ്ചനയുടെ 
ചതിയുടെ കൊലപാതകത്തിന്റെ 
ബലാൽസംഗത്തിന് നാട്ടിലേക്ക് 
ഞാൻ തിരിച്ചു വരില്ല 
നിങ്ങൾ എനിക്കായി കാത്തിരിക്കേണ്ട 
andrew 2018-04-25 06:14:55

I have told my kids,

Bury me in plain clothes under a tree

No flowers, no friends, no grave markers

After I am under 6 feet, send an email to my friend

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക