Image

എക്യുമെനിക്കല്‍ ഫെഡറേഷന്‍ പ്രവര്‍ത്തന ഉദ്ഘാടനവും ലോക പ്രാര്‍ഥനാ ദിനാചരണവും

ജോണ്‍ താമരവേലില്‍ Published on 24 April, 2018
എക്യുമെനിക്കല്‍ ഫെഡറേഷന്‍ പ്രവര്‍ത്തന ഉദ്ഘാടനവും ലോക പ്രാര്‍ഥനാ ദിനാചരണവും
ന്യൂയോര്‍ക്ക്: വ്യത്യസ്ത ആരാധനാ രീതികള്‍ പിന്തുടരുന്ന ന്യൂയോര്‍ക്കിലെ പതിനാറ് ഭാരതീയ ക്രൈസ്ത ദേവാലയങ്ങളുടെ കൂട്ടായ്മയായ എക്യുമെനിക്കല്‍ ഫെഡറേഷന്‍ ഓ ഫ് നോര്‍ത്ത് അമേരിക്കയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിന് അഖില ലോക പ്രാര്‍ഥ നാ ദിനത്തില്‍ തുടക്കമായി. ക്വീന്‍സിലെ സെന്റ്‌ജോണ്‍സ് മാര്‍ത്തോമ്മാ ദേവാലയമാണ് ഫെഡറേഷന്റെ ഉദ്ഘാടനത്തിനും ലോക പ്രാര്‍ഥനാ ദിനത്തിനും ഏപ്രില്‍ 15 ന് വേദിയൊ രുക്കിയത്. 

മുഖ്യാതിഥി മലങ്കര കത്തോലിക്കാ സഭ അമേരിക്ക, കാനഡ ബിഷപ്പ് മോസ്റ്റ് റവ.ഡോ. ഫിലിപ്പോസ് മാര്‍ സ്‌റ്റെഫാനോസ് നിലവിളക്ക് തെളിയിച്ചാണ് ഉദ്ഘാടനം നി ര്‍വഹിച്ചത്. 

വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച ചടങ്ങുകളിലേക്ക് സെക്രട്ടറി ജോണ്‍ താമരവേ ലില്‍ ഏവര്‍ക്കും സ്വാഗതമരുളി. അധ്യക്ഷ പ്രസംഗം നടത്തിയ ഫെഡറേഷന്‍ പ്രസിഡന്റ് റവ. സജീവ് സുഗു ജേക്കബ് എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങളുടെ ആവശ്യകതയും വിവി ധ സഭകള്‍ തമ്മിലുളള ഐക്യത്തിന്റെ ആവശ്യകതയും എടുത്തു പറഞ്ഞു.

തുടര്‍ന്ന് 2018 ലെ അഖില ലോക പ്രാര്‍ഥനാദിന കമ്മിറ്റി തയാറാക്കിയ പ്രത്യേക ആരാധ നയും മധ്യസ്ഥ പ്രാര്‍ഥനയും മാര്‍ത്തോമ്മാ സുവിശേഷ സംഘം നോര്‍ത്ത് ഈസ്റ്റ് റീ ജിയന്റെ കൂട്ടായ്മയോടെ നടത്തി. ‘ദൈവത്തിന്റെ സൃഷ്ടി എത്ര മഹത്തരം’ (ഉല്‍പ്പത്തി 1: 1 31) എന്ന ഈ വര്‍ഷത്തെ പ്രാര്‍ഥനാ വിഷയം ആധാരമാക്കി ആരാധനയും പ്രഭാഷണ ങ്ങളും നടത്തുകയുണ്ടായി. 

സെന്റ്‌തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (സ് റ്റെഫനാ) പബ്ലിക്കേഷന്‍ വിഭാഗം തയാറാക്കിയ ന്യൂസ്‌ലെറ്റര്‍ ‘ദി എക്യുമെനിസ്റ്റ്’ ബിഷ പ്പ് ആദ്യപ്രതി സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.
തോമസ് ജേക്കബാണ് ചടങ്ങിന്റെ കണ്‍വീനറായി പ്രവര്‍ത്തിച്ചത്. റവ, സജീവ് സുഗു ജേക്കബ്, ഫാ. നോബി അയ്യനേത്ത്, റവ. ഐസക് പി. കുര്യന്‍, റവ. ജോജി തോമസ്, റവ.പി.എം തോമസ്, റവ. ജേക്കബ് വി. ജോണ്‍, റവ. റോബിന്‍ ഐപ്പ് മാത്യു, റവ. സാ ജിത് ജോണ്‍, റവ. സിസ്റ്റര്‍ കാഞ്ചന (ബഥനി) എന്നിവര്‍ സന്നിഹിതരായിരുന്നു. 

സ്ത്രീ സ്വാതന്ത്ര്യം, സമത്വം എന്നീ വിഷയങ്ങള്‍ വേദപുസ്തകാടിസ്ഥാനത്തില്‍ സിസ് റ്റര്‍ കാഞ്ചന വിശദീകരിച്ചു. തെക്കേ അമേരിക്കയുടെ വടക്കു കിഴക്ക് തീരത്ത് സ്ഥിതി ചെ യ്യുന്ന ചെറു രാജ്യമായ സുരിനാമിലെ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും പ്രയാസങ്ങ ളും പവര്‍ പോയിന്റ്പ്രസന്റേഷനിലൂടെ ഷാര്‍ളി തോമസ് ഹൃദയാഹാരിയായി അവതരി പ്പിച്ചു.
എക്യുമെനിക്കല്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ സച്ചിന്‍ റോയി ഈണം പകര്‍ന്ന് ജോ ളി എബ്രഹാം നയിച്ച സീനിയര്‍ ക്വയറും റോയി ആന്റണി നേതൃത്വം കൊടുത്ത ജൂനിയര്‍ ക്വയറും നടത്തിയ ഗാനശുശ്രൂഷ ചടങ്ങിന് മിഴിവേകി. 

വിവിധ ദേവാലയങ്ങളിലെ വൈദികരും കന്യാസ്ത്രീകളും സഭാജനങ്ങളും ഒത്തുചേര്‍ന്ന് ആചരിച്ച പ്രാര്‍ഥനാ ദിനം ഐക്യത്തിന്റെയും കൂട്ടായ്മയുടെയും അനുഭൂതി പകരുന്നതാ യി. മാര്‍ത്തോമ്മാ സുവിശേഷ സേവികാസംഘവും എക്യുമെനിക്കല്‍ കമ്മിറ്റിയും പ്രാര്‍ഥ നാ ദിനത്തിന് നേതൃത്വം നല്‍കി. 

അമേരിക്കയിലെ സേവനത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന റവ. ഐസക് പി. കുര്യ ന്‍, റവ. ജേക്കബ് വി. ജോണ്‍ എന്നീ വൈദികര്‍ക്ക് ട്രഷറര്‍ ജോണ്‍ തോമസ് സ്‌നേഹോപ ഹാരം നല്‍കി. ജിന്‍സി ജോര്‍ജ് എംസിയായ ചടങ്ങില്‍ മര്‍ത്ത മറിയം സമാജം സെക്രട്ടറി മറിയാമ്മ എബ്രഹാം നന്ദി പ്രകാശിപ്പിച്ചു. 
എക്യുമെനിക്കല്‍ ഫെഡറേഷന്‍ പ്രവര്‍ത്തന ഉദ്ഘാടനവും ലോക പ്രാര്‍ഥനാ ദിനാചരണവുംഎക്യുമെനിക്കല്‍ ഫെഡറേഷന്‍ പ്രവര്‍ത്തന ഉദ്ഘാടനവും ലോക പ്രാര്‍ഥനാ ദിനാചരണവുംഎക്യുമെനിക്കല്‍ ഫെഡറേഷന്‍ പ്രവര്‍ത്തന ഉദ്ഘാടനവും ലോക പ്രാര്‍ഥനാ ദിനാചരണവുംഎക്യുമെനിക്കല്‍ ഫെഡറേഷന്‍ പ്രവര്‍ത്തന ഉദ്ഘാടനവും ലോക പ്രാര്‍ഥനാ ദിനാചരണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക