Image

സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ ശ്രീജിത്തിന്റെ ഭാര്യ ഹൈക്കോടതിയില്‍

Published on 25 April, 2018
സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ ശ്രീജിത്തിന്റെ ഭാര്യ ഹൈക്കോടതിയില്‍
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില ഹൈക്കോടതിയെ സമീപിച്ചു. പോലീസുകാര്‍ പ്രതിയായ കേസില്‍ നടത്തുന്ന അന്വേഷണം തൃപ്‌തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ ഹര്‍ജി. ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിടുണ്ട്‌.

ഡികെ ബസു കേസിലെ സുപ്രിം കോടതി നിര്‍ദേശം ചൂണ്ടിക്കാട്ടിയാണ്‌ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്‌. നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന്‌ ബാധ്യതയുണ്ടെന്ന്‌ ഹര്‍ജിയില്‍ പറയുന്നു.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ നിലവില്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണമാണ്‌ നടക്കുന്നത്‌. ശ്രീജിത്തിനെ വീട്ടില്‍നിന്ന്‌ കസ്റ്റഡിയില്‍ എടുത്ത റൂറല്‍ എസ്‌പിയുടെ ടൈഗര്‍ ഫോഴ്‌സില്‍ അംഗമായിരുന്ന മൂന്നു പോലീസുകാര്‍, വരാപ്പുഴ എസ്‌ഐ എന്നിവരാണ്‌ നിലവില്‍ കേസിലെ പ്രതികള്‍. ഇവര്‍ നാലുപേരും അറസ്റ്റിലായിട്ടുണ്ട്‌. പറവൂര്‍ സിഐ, റൂറല്‍ എസ്‌പി എന്നിവരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്‌.

കേസ്‌ സിബിഐയെപ്പോലുള്ള സ്വതന്ത്ര ഏജന്‍സിയാണ്‌ അന്വേഷിക്കേണ്ടതെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ്‌ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക