Image

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്‌ ഇന്ന്‌ കൊല്ലത്ത്‌ കൊടിയുയരും; കോണ്‍ഗ്രസ്‌ സഖ്യം ചര്‍ച്ചയാകും

Published on 25 April, 2018
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്‌ ഇന്ന്‌ കൊല്ലത്ത്‌ കൊടിയുയരും; കോണ്‍ഗ്രസ്‌ സഖ്യം ചര്‍ച്ചയാകും

സിപിഐയുടെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്‌ ഇന്ന്‌ കൊല്ലത്ത്‌ തുടക്കമാകും. പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള പതാക കൊടിമര ജാഥകള്‍ ഇന്ന്‌ വൈകിട്ടോടെ കൊല്ലത്തെത്തും. വൈകിട്ട്‌ 5 മണിക്ക്‌ കൊല്ലം ആശ്രാമം മൈതാനത്തെ സി കെ ചന്ദ്രപ്പന്‍ നഗറില്‍ (കടപ്പാക്കട സ്‌പോര്‍ട്‌സ്‌ ക്ലബ്‌ അങ്കണം) ജനറല്‍ സെക്രട്ടറി എസ്‌.സുധാകര്‍ റെഡ്ഡി പതാക ഉയര്‍ത്തും.

സാംസ്‌കാരിക പരിപാടികള്‍ തമിഴ്‌ സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ ഉദ്‌ഘാടനം ചെയ്യും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ളവര്‍ ഉദ്‌ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
നാളെ രാവിലെ 11 മണിക്കാണ്‌ പ്രതിനിധി സമ്മേളനം. 902 പ്രതിനിധികള്‍ പങ്കെടുക്കും. വൈകിട്ട്‌ മൂന്ന്‌ മണിക്ക്‌ കരട്‌ രാഷ്ട്രീയ പ്രമേയവും സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിക്കും. ഞായറാഴ്‌ച രാവിലെ പുതിയ ദേശീയ കൗണ്‍സിലിനെയും ജനറല്‍ സെക്രട്ടറിയേയും തെരഞ്ഞെടുക്കും. 29ന്‌ ഒരു ലക്ഷം ചുവപ്പ്‌ വൊളന്റിയര്‍മാരുടെ പ്രകടനത്തിന്‌ ശേഷം പൊതുസമ്മേളനത്തോടെയാണ്‌ സമ്മേളനത്തിന്‌ സമാപനമാകും.

കോണ്‍ഗ്രസ്‌ ഉള്‍പ്പടെ മതേതര കക്ഷികളുമായി ധാരാണയാകാമെന്ന രാഷ്ട്രീയ സാഹചര്യമാണ്‌ നിലവിലുള്ളതെന്ന്‌ സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ നടക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക