Image

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രാജിവെച്ച്‌ രാഷ്ട്രീയത്തിലിറങ്ങുന്നതാണ്‌ നല്ലതെന്ന്‌ കോടിയേരി

Published on 25 April, 2018
മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രാജിവെച്ച്‌ രാഷ്ട്രീയത്തിലിറങ്ങുന്നതാണ്‌ നല്ലതെന്ന്‌ കോടിയേരി


മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ രാഷ്ട്രീയക്കാരപ്പോലെ സംസാരിക്കരുതെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഇങ്ങനെയാണ്‌ സംസാരിക്കുന്നതെങ്കില്‍ രാജിവെച്ച്‌ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയാണ്‌ നല്ലതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസമാണ്‌ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെ മുഖ്യമന്ത്രി വിമര്‍ശിച്ചത്‌. കമ്മീഷന്‍ ചെയര്‍മാന്‍ അദ്ദേഹത്തിന്റെ പണി എടുക്കണമെന്നും രാഷ്ട്രീയം സംസാരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ നിലപാട്‌ തന്നെയാണ്‌ പാര്‍ട്ടിക്കുമെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കോടിയേരിയുടെ പ്രസ്‌താവന.

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന കമ്മീഷന്‍ ചെയര്‍മാന്റെ പ്രസ്‌താവനയാണ്‌ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്‌.

കസ്റ്റഡിയിലെടുക്കുന്ന പ്രതികളോട്‌ അപമര്യാദയായി പെരുമാറുന്ന പൊലീസ്‌ ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്നും കോടിയേരി വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക