Image

നീരാളിയ്‌ക്കും ഒടിയനും ശേഷം ബിലാത്തിക്കഥയുമായി മോഹന്‍ലാല്‍

Published on 25 April, 2018
നീരാളിയ്‌ക്കും ഒടിയനും ശേഷം ബിലാത്തിക്കഥയുമായി മോഹന്‍ലാല്‍


നീരാളിയും ഒടിയനും. മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന രണ്ട്‌ ചിത്രങ്ങള്‍. നവാഗത സംവിധായകനായ അജോയ്‌ വര്‍മയുടേതാണ്‌ നീരാളി. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഒടിയന്‍. ചിത്രീകരണം പൂര്‍ത്തിയായ നീരാളി ജൂലൈയില്‍ റിലീസ്‌ ചെയ്യാനുള്ള ശ്രമത്തിലാണ്‌ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍. ഒടിയന്‍ ഓണം രിലീസായിട്ടാണ്‌ തിയേറ്ററുകളിലെത്തുക.

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ രണ്ടു ചിത്രങ്ങളിലും അണിയറ പ്രവര്‍ത്തകര്‍ക്കും ഏറെ പ്രതീക്ഷകളാണുള്ളത്‌. രഞ്‌ജിത്‌ സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥയിലാണ്‌ ലാല്‍ അടുത്തതായി അഭിനയിക്കുക. ഇതിന്റെ ചിത്രീകരണത്തിനായി ലാല്‍ മെയ്‌ രണ്ടാം വാരം ഇംഗ്ലണ്ടിലേക്ക്‌ പോകും.
ലോഹം എന്ന ചിത്രത്തിനു ശേഷം ലാലും രഞ്‌ജിത്തും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്‌. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്‌ജന്‍ ഈ ചിത്രത്തില്‍ ലാലിനോടൊപ്പം ഒരു സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. അനു സിത്താര, കനിഹ, ജൂവല്‍ മേരി എന്നിവരാണ്‌ ഈ ചിത്രത്തിലെ നായികമാര്‍.

കലാഭവന്‍ ഷാജോണ്‍, ദിലീഷ്‌ പോത്തന്‍ എന്നിവര്‍ക്കൊപ്പം സംവിധായകരായ ശ്യാമപ്രസാദ്‌, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. ഹരി നാരായണന്റെ വരികള്‍ക്ക്‌ വിനു തോമസ്‌ ആണ്‌ സംഗീതം നല്‍കുന്നത്‌. രക്ഷാധികാരി ബൈജു ഒപ്പ്‌ എന്ന ചിത്രത്തിനു ക്യാമറ ചലിപ്പിച്ച പ്രശാന്ത്‌ രവീന്ദ്രനാണ്‌ ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

45 ദിവസത്തെ ഡേറ്റാണ്‌ മോഹന്‍ലാല്‍ ബിലാത്തിക്കഥയ്‌ക്ക്‌ നല്‍കിയിരിക്കുന്നത്‌. ഏപ്രില്‍ 25ന്‌ ഒടിയന്റെഷൂട്ടിങ്ങ്‌ പൂര്‍ത്തിയാകുമ്പോള്‍ `അമ്മ'യുടെ സ്റ്റേജ്‌ ഷോയുമായി ബന്ധപ്പെട്ട റിഹേഴ്‌സലിനായി മോഹന്‍ലാല്‍ ചേരും. പിന്നീട്‌ ബിലാത്തിക്കഥയുടെ ഷൂട്ടിങ്ങിനിടയ്‌ക്കും ലാല്‍ അഞ്ചു ദിവസത്തെ അവധിയെടുക്കുന്നുണ്ട്‌. അമ്മയുടെ സ്റ്റേജ്‌ ഷോ ആസ്‌ട്രേലിയയിലും നടക്കുന്നുണ്ട്‌. അതില്‍ പങ്കെടുക്കാനായിട്ടാണിത്‌.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക