Image

തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

Published on 25 April, 2018
തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി
തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. പൂരാവേശം അവസാന മണിക്കൂറിലെത്തിയിട്ടും റവന്യൂ, എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥരുടെ അനുമതി ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പുകാരായ തിരുവമ്ബാടി പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ലഭിച്ചതോടെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി. പതിവ് പോലെ വെടിക്കെട്ട് നടത്താമെന്ന് കലക്ടര്‍ അറിയിച്ചു. എന്നാല്‍, പാറമേക്കാവിന്റെ അമിട്ടുകള്‍ ഒരു വട്ടം കൂടി പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വെടിക്കെട്ടിന്റെ അനുമതി വൈകിപ്പിച്ച് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്ന് തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ആരോപിച്ചിരുന്നു. അതേസമയം, നാളെ പുലര്‍ച്ചെ നടക്കുന്ന വെടിക്കെട്ടിന് അനുമതി നല്‍കുമെന്നും കാലതാമസം സ്വാഭാവികമാണെന്നും കലക്ടര്‍ വിശദീകരിച്ചിരുന്നു.
തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള മഠത്തില്‍ വരവ് നായ്ക്കനാലില്‍ ജങ്ഷനില്‍ എത്തുമ്‌ബോള്‍ പൊട്ടിക്കാറുള്ള തിരുവമ്ബാടിയുടെ ആചാരവെടി മുടങ്ങിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജില്ലാ കലക്ടര്‍ എ. കൗശികന്‍ അനുമതി നല്‍കാതിരുന്നതാണ് ചടങ്ങ് മുടങ്ങാന്‍ ഇടയാക്കിയത്. വെടിമരുന്ന് പരിശോധനയില്‍ പൊട്ടാസ്യം ക്ലോറൈഡ് ഇല്ലെന്ന് വ്യക്തമായിട്ടും ആചാരവെടിക്ക് അനുമതി നല്‍കാത്തത് പൂരപ്രേമികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക