Image

ജര്‍മ്മനിയില്‍ ഹെവി ട്രക്കുകള്‍ക്കുള്ള ആദ്യ ഇലക്ട്രിക് ട്രാക്ക് തുടങ്ങി

ജോര്‍ജ് ജോണ്‍ Published on 25 April, 2018
ജര്‍മ്മനിയില്‍ ഹെവി ട്രക്കുകള്‍ക്കുള്ള ആദ്യ ഇലക്ട്രിക് ട്രാക്ക് തുടങ്ങി

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മന്‍ ഹൈവേകളില്‍ ട്രക്ക് ട്രാഫിക് മൂലം ഉണ്ടാകുന്ന കഠിന മലിനീകരണം കുറയ്ക്കാനും, തടയാനുമായി ജര്‍മന്‍ ഹൈവേകളില്‍ ഇലക്ട്രിക് ട്രാക്കുകള്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി ആദ്യ ഇലക്ട്രിക് ട്രാക്ക് തുടങ്ങി. ഇലക്ട്രിക്  ട്രാക്കിലൂടെ മാത്രം ഓടുന്നതുകൊണ്ട് ട്രക്കുകളുടെ ഓവര്‍ ടേക്കിംങ്ങും, ഹൈവേകളിലെ ട്രാഫിക്കും കുറയ്ക്കാന്‍ സാധിക്കും. ഇലക്ട്രിക് ട്രാക്കുകള്‍ നിര്‍മ്മിക്കാന്‍ ജര്‍മന്‍ ഗതാഗത വകുപ്പ് സാമ്പത്തിക സഹായം നല്‍കുന്നു. 


ജര്‍മ്മനിയിലെ ആദ്യ ഇലക്ട്രിക് ട്രക്ക് ട്രാക്ക് സിസ്റ്റം തുടങ്ങിയത് ഫ്രാങ്ക്ഫര്‍ട്ട് മുതല്‍ ഡാംസ്റ്റാട്ട് വരെ ആണ്. യൂറോപ്യന്‍ യൂണിയന്‍ ഇലക്ട്രിക് ട്രാക്ക്  സിസ്റ്റം തുടങ്ങണമെന്ന് അംഗ രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചെങ്കിലും സാമ്പത്തികമായി ഇത് തുടങ്ങാനോ നടപ്പാക്കാനോ ഇതേവരെ മറ്റ് രാജ്യങ്ങള്‍ക്ക് കഴിഞ്ഞില്ല. 


 

ജര്‍മ്മനിയില്‍ ഹെവി ട്രക്കുകള്‍ക്കുള്ള ആദ്യ ഇലക്ട്രിക് ട്രാക്ക് തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക