Image

പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന നികുതി കുറക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

Published on 25 April, 2018
പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന നികുതി കുറക്കാനാകില്ലെന്ന്  ധനമന്ത്രി തോമസ് ഐസക്

പെട്രോളിന്റെയും ഡീസലിന്റെയും വില അനുദിനം വര്‍ധിക്കുന്നതിനിടെ വിഷയത്തില്‍ നിലപാടാവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്. പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന നികുതി കുറക്കാനാകില്ലെന്ന് ഐസക് പറഞ്ഞു. 

സംസ്ഥാനത്തിന്റെ വരുമാനം ഒഴിവാക്കാനാകില്ലെന്നും കേന്ദ്രം ഇന്ധന വില കുറക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഒരു തവണ പോലും സംസ്ഥാനം നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നു പറഞ്ഞ ധനമന്ത്രി അതുകൊണ്ട് തന്നെ കുറയ്‌ക്കേണ്ട കാര്യവുമില്ലെന്നും വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക