Image

ഫൊക്കാന മിഡ് വെസ്റ്റ് റീജിയണ്‍ സ്‌പെല്ലിംഗ് ബീ മത്സരം ഷിക്കാഗോയില്‍

സന്തോഷ് നായര്‍ Published on 25 April, 2018
ഫൊക്കാന മിഡ് വെസ്റ്റ് റീജിയണ്‍ സ്‌പെല്ലിംഗ് ബീ മത്സരം ഷിക്കാഗോയില്‍
ഷിക്കാഗോ: ഫൊക്കാന മിഡ് വെസ്റ്റ് റീജിയണ്‍ നടത്തി വരാറുള്ള സ്‌പെല്ലിംഗ് ബീ മത്സരം മെയ് 19-ാം തീയതി 2 മണി മുതല്‍ CMA-ഹാളില്‍ വച്ചു നടത്തുന്നതാണ്. 834 E Rand Road Mt Prospect, IL 5 മുതല്‍ 9th ഗ്രേഡു വരെയുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. വിജയികളാകുന്ന ആദ്യത്തെ മൂന്നു പേര്‍ക്ക് ജൂലൈ 7, 2018 ല്‍ ഫിലാഡല്‍ഫിയായിലെ വാലിഫോര്‍ജില്‍ വച്ചു നടക്കുന്ന നാഷ്ണല്‍ കണ്‍വന്‍ഷനിലെ ഫൈനല്‍ മത്സരത്തിലേയ്ക്ക് യോഗ്യത കിട്ടുന്നതാണ്. വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നതാണ്. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സര നടത്തിപ്പിനായി ജെസ്സി റിന്‍സി, ലീലാ ജോസഫ്, ജെസ്സി മാത്യു തുടങ്ങിയവരെ കോര്‍ഡിനേറ്റേഴ്‌സായി തെരഞ്ഞെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്രാന്‍സിസ് കിഴക്കേക്കൂറ്റ്- 847-736-0438, ജെസ്സി റിന്‍സി-773-322-2554, ലീല ജോസഫ്-224-578-5262, ജെസ്സി മാത്യു-224-766-9079, സന്തോഷ് നായര്‍-312-730-5112.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക