Image

പിണറായി കൂട്ടകൊലപാതകത്തിന് സൗമ്യക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോഡ്രൈവര്‍

Published on 25 April, 2018
പിണറായി കൂട്ടകൊലപാതകത്തിന് സൗമ്യക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോഡ്രൈവര്‍
കേരളം ഞെട്ടിവിറച്ച പിണറായി കൂട്ടകൊലപാതകത്തിന് സൗമ്യക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോഡ്രൈവറെന്ന് പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തതായാണ് സൂചന. അച്ഛനേയും അമ്മയെയും തന്റെ മകളെയും ഉള്‍പ്പെടെ എല്ലാവരെയും ഒരുപോലെ കൊലപ്പെടുത്താനുള്ള എലിവിഷം സൗമ്യക്ക് എത്തിച്ചുനല്‍കിയത് ഓട്ടോഡ്രൈവറാണെന്ന് പോലീസ് വ്യക്തമാക്കുന്നു. പക്ഷെ നിലവില്‍ മറ്റൊരു തെളിവും ഇയാള്‍ക്കെതിരെ ലഭിച്ചിട്ടില്ല, എങ്കിലും ഇയാള്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോ, കൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നതൊക്കെ സംബന്ധിച്ച് കൂടുതല്‍ വിശദമായ അന്വേഷണം നടന്നുവരുന്നതേയുള്ളു. ഓട്ടോ ഡ്രൈവറെയും സൗമ്യയുമായി ബന്ധമുള്ള മൂന്ന് യുവാക്കളെയും പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 
എന്നാല്‍ അതിനിടെ, സൗമ്യയുടെ മകളുടെ ശരീരത്തിലും വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന് ശാസ്ത്രീയപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. അച്ഛന്റേയും അമ്മയുടെയും ശരീരത്തില്‍ കണ്ടെത്തിയ അതേ വിഷാംശമാണ് കുട്ടിയുടെ ശരീരത്തിലും കണ്ടെത്തിയിരിക്കുന്നത്. ഉച്ചയോടുകൂടി ശാസ്ത്രീയപരിശോധനാഫലം ഔദ്യോഗികമായി പോലീസിന്റെ കൈവശം ലഭിക്കുന്നതോടെ അതിനുശേഷം തെളിവെടുപ്പിനായി സൗമ്യയെ വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് ശേഷം സൗമ്യയെ കോടതിയില്‍ ഹാജരാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക