Image

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു

Published on 25 April, 2018
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു
ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നിരവധി പാര്‍ട്ടികള്‍ രൂപീകരിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഇതില്‍ ഒടുവിലത്തേതാണ്, ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റനായിരുന്ന ബൈചുങ് ബൂട്ടിയയുടെ പുതിയ പാര്‍ട്ടി. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് രണ്ട് മാസം തികയുന്നതിന് മുന്‍പേയാണ് ബൂട്ടിയയുടെ പാര്‍ട്ടി പ്രഖ്യാപനം. വ്യാഴാഴ്ച ഡല്‍ഹിയില്‍ വെച്ചാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുക.
സിക്കിമിലെ ജനങ്ങളുടെ നന്മക്കും വികസനത്തിനും വേണ്ടി നിലകൊള്ളുന്നതായിരിക്കും തന്റെ പാര്‍ട്ടിയെന്ന് ബൂട്ടിയ പ്രതികരിച്ചു. സിക്കിം ജനതയുടെ സന്തോഷത്തിനാണ് പാര്‍ട്ടി ഊന്നല്‍ നല്‍കുന്നത്. എല്ലാറ്റിനും ഉപരിയായി അഴിമതിക്ക് എതിരെയുള്ള പോരാട്ടമാണ് ലക്ഷ്യം. സിക്കിമില്‍ നടന്ന പല അഴിമതി കേസുകളിലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും ബൂട്ടിയ പറഞ്ഞു.
പാര്‍ട്ടിയുടെ പേര് ഡല്‍ഹിയിലായിരിക്കും പ്രഖ്യാപിക്കുക. രണ്ടു മൂന്നാഴ്ചയോടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ നിലയിലാകും. താഴേതട്ടു മുതലുള്ള പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നുണ്ട്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ദേശീയ തലത്തില്‍ ഉയര്‍ത്തുന്നതിനായി വനിത വിങ്ങും പ്രവര്‍ത്തിക്കും. രാജ്യത്ത് പലേടത്തും തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നിരവധി പ്രാദേശിക പാര്‍ട്ടികള്‍ രൂപീകരിച്ചു കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടിക്കണക്കിനു രൂപ ഒഴുകുമെന്നു മുന്നില്‍ കണ്ടാണ് ഇത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക