Image

യുവജനതയുടെ കര്‍മശേഷി ഫോമയുടെ വളര്‍ച്ചയ്ക്കായി വിനിയോഗിക്കാന്‍: ഫിലിപ്പ് ചാമത്തില്‍

അനില്‍ പെണ്ണുക്കര Published on 25 April, 2018
യുവജനതയുടെ കര്‍മശേഷി ഫോമയുടെ  വളര്‍ച്ചയ്ക്കായി  വിനിയോഗിക്കാന്‍:  ഫിലിപ്പ് ചാമത്തില്‍
ഒരു നാടിന്റെ ശക്തി ആ നാട്ടിലെ യുവജനങ്ങള്‍ ആണെന്ന് നമുക്കെല്ലാം അറിയാം . യുവജങ്ങളുടെ കൂട്ടായ്മയും  സഹകരണവും ഉണ്ടെങ്കില്‍ എവിടെയും മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിക്കും .ഈ ഒരു ഉദ്ദേശശുദ്ധിയോടെയാണ് ഫോമാ 2018-20 പ്രസിഡന്റ്  സ്ഥാനാര്‍ത്ഥിയായ ഫിലിപ്പ് ചാമത്തില്‍ അമേരിക്കയിലെ യുവജങ്ങളെ ഒന്നിച്ചു ചേര്‍ക്കുവാനും പരസ്പരം മനസിലാക്കുവാനും നമ്മളാല്‍ ആകുന്ന കൊച്ചു കാര്യങ്ങള്‍ ഫോമയ്ക്കും, അവര്‍ ഇടപെടുന്ന  നാടിനും ഈ സമൂഹത്തിനും ചെയ്തു കൊണ്ട് ലോകത്തിനു നന്മയുടെ വെളിച്ചം പകരുവാനുമുള്ള ഒരു ദൗത്യത്തിന് മുതിര്‍ന്നത്.  ചെറിയ പ്രവര്‍ത്തി മറ്റൊരാള്‍ക്ക് സഹായം ആകുമെങ്കില്‍ അതല്ലേ സമൂഹം നമ്മില്‍ നിന്നും ആഗ്രഹിക്കുന്നത് . നമ്മുടെ നാട്ടിലെ നന്മയുടെ ചിരാതുകള്‍ ആകുവാന്‍ അമേരിക്കന്‍ മലയാളി സമൂഹത്തിലെ പുതു ജനറേഷനെ  ക്ഷണിക്കുകയാണ് ഫിലിപ്പ് ചാമത്തിലും സുഹൃത്തുക്കളും.

യുവജനതയുടെ കര്‍മശേഷി രാഷ്ട്രത്തിന്റെയും,സമൂഹത്തിന്റെയും  പുരോഗതിക്കായി വിനിയോഗിക്കുവാന്‍ പുതു തലമുറയെ സജ്ജമാക്കേണ്ടതുണ്ട് . നാളത്തെ സമൂഹത്തിന്റെ വളര്‍ച്ച യുവ സമൂഹത്തിന്റെ വളര്‍ച്ചയാണ് . സേവനത്തിലധിഷ്ഠിതമായ മേഖലകളില്‍ യുവാക്കള്‍ കര്‍മനിരതരാവണം. അതിനായി ഉണ്ടായ ആശയമാണ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസുമായി ചേര്‍ന്ന് നടപ്പിലാക്കിയ പരിപാടികള്‍ . പുതുതലമുറയില്‍ സാമൂഹ്യ പ്രതിബദ്ധത കുറഞ്ഞു വരുന്നതായി ലോകം മുഴുവന്‍ ഒരു ധാരണ ഉണ്ട് . എല്ലായിടത്തും അക്രമം പെരുകുന്നു. യുവാക്കള്‍ പല വിധ്വംസക പ്രവര്‍ത്തങ്ങളിലും എത്തപ്പെടുന്നു. അമേരിക്കയില്‍ തന്നെ സമീപ കാലത്തുണ്ടായ ചില സംഭവങ്ങളെ വളരെ സീരിയസ്സായി വീക്ഷിക്കേണ്ടതാണ്.

അക്രമത്തിനും അനീതിക്കും എതിരേ പ്രതികരിക്കാന്‍ യുവമനസുകള്‍ തയ്യാറാവണം. അതിനു അവരെ രാഷ്ട്രീയമായി സജ്ജമാക്കുന്നതിനു വേണ്ടിയാണ് കോളേജ് തലത്തില്‍ യുവജനങ്ങളുടെ ഒരു കൂട്ടായ്മയ്ക്ക് ഫോമാ രൂപം നല്‍കിയത് . നമ്മുടെ സംസ്‌കാരവുമായി സമരസപ്പെട്ടുകൊണ്ട് നമ്മുടെ യുവജങ്ങള്‍ നമുക്കൊപ്പം, നമ്മുടെ സംസ്‌കാരത്തിനൊപ്പം ഒത്തുകൂടിയ കാഴ്ച വളരെ സന്തോഷം  നല്‍കുന്നു. യുവജങ്ങള്‍ക്കായി ചര്‍ച്ചകള്‍, സെമിനാറുകള്‍, നിരവധി കായിക മത്സരങ്ങള്‍ മുതല്‍ വിഷുക്കണിയും, ഓണസദ്യയുമൊക്കെ സംഘടിപ്പിച്ചു യുവ സമൂഹത്തെ ഫോമയുടെ നാളത്തെ സാരഥികള്‍ ആക്കുവാന്‍ തുടങ്ങിയ ശ്രമങ്ങള്‍ ഇപ്പോള്‍ വിജയത്തിലെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫിലിപ് ചാമത്തില്‍ E-മലയാളിയോട് പറഞ്ഞു.

ഫോമയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഈ കൂട്ടായ്മ  എല്ലാ അമേരിക്കന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയും ഫോമയ്ക്ക് ശക്തമായ ഒരു യുവജന സമിതിക്കു രൂപം കൊടുക്കുകയും അവരെ രാഷ്ട്രീയമായും ,സാമൂഹ്യമായും , സാംസ്‌കാരികമായും ഒരു കുടകീഴില്‍ കൊണ്ടുവരികയുമായിരിക്കും ലക്ഷ്യം. ഒരു ചെറിയ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കൂട്ടായ്മയാണ് ടെക്‌സസ് ,ഡാളസ് മേഖലയിലെ ചെറുപ്പക്കാരെ സാംസ്‌കാരികമായി സംഘടിപ്പിക്കുക എന്നത് . അത് പൂര്‍ണ്ണമായും വിജയം കണ്ടു . ഇനിയും ഒരു പുതു തലമുറ ഫോമയുടെ പ്രവര്‍ത്തങ്ങളില്‍ ആകൃഷ്ടരായി ഭാവി പ്രവര്‍ത്തങ്ങളില്‍ സജീവമാകും എന്നുറപ്പുണ്ട് .അതിനായി ഒരു പ്ലാറ്റ് ഫോമായി പ്രവര്‍ത്തിക്കുക എന്നതുമാത്രമാണ് എന്റെ ദൗത്യം .അത് ഇപ്പോള്‍ വിജയത്തിലാണ് .തുടര്‍ന്നും അമേരിക്കന്‍ മലയാളികളുടെ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

യുവജനതയുടെ കര്‍മശേഷി ഫോമയുടെ  വളര്‍ച്ചയ്ക്കായി  വിനിയോഗിക്കാന്‍:  ഫിലിപ്പ് ചാമത്തില്‍
യുവജനതയുടെ കര്‍മശേഷി ഫോമയുടെ  വളര്‍ച്ചയ്ക്കായി  വിനിയോഗിക്കാന്‍:  ഫിലിപ്പ് ചാമത്തില്‍
യുവജനതയുടെ കര്‍മശേഷി ഫോമയുടെ  വളര്‍ച്ചയ്ക്കായി  വിനിയോഗിക്കാന്‍:  ഫിലിപ്പ് ചാമത്തില്‍
യുവജനതയുടെ കര്‍മശേഷി ഫോമയുടെ  വളര്‍ച്ചയ്ക്കായി  വിനിയോഗിക്കാന്‍:  ഫിലിപ്പ് ചാമത്തില്‍
യുവജനതയുടെ കര്‍മശേഷി ഫോമയുടെ  വളര്‍ച്ചയ്ക്കായി  വിനിയോഗിക്കാന്‍:  ഫിലിപ്പ് ചാമത്തില്‍
യുവജനതയുടെ കര്‍മശേഷി ഫോമയുടെ  വളര്‍ച്ചയ്ക്കായി  വിനിയോഗിക്കാന്‍:  ഫിലിപ്പ് ചാമത്തില്‍
യുവജനതയുടെ കര്‍മശേഷി ഫോമയുടെ  വളര്‍ച്ചയ്ക്കായി  വിനിയോഗിക്കാന്‍:  ഫിലിപ്പ് ചാമത്തില്‍
യുവജനതയുടെ കര്‍മശേഷി ഫോമയുടെ  വളര്‍ച്ചയ്ക്കായി  വിനിയോഗിക്കാന്‍:  ഫിലിപ്പ് ചാമത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക