Image

ഡിട്രോയിറ്റ് റീജിയണല്‍ സ്‌പെല്ലിംഗ് ബീ മത്സരം മെയ് 5 ന്.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 25 April, 2018
ഡിട്രോയിറ്റ് റീജിയണല്‍ സ്‌പെല്ലിംഗ് ബീ മത്സരം മെയ് 5 ന്.
മിഷിഗണ്‍:  2018   ജൂലൈ 5   മുതല്‍ 7  വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോ യില്‍   വെച്ച്  നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷനിലെ  പ്രധാന ഇനമായി  വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന നാഷണല്‍  സ്‌പെല്ലിംഗ് ബീ മത്സരം  എന്നും ദേശിയ  ശ്രദ്ധ ആകൃഷ്ടിച്ചിട്ടുള്ള  ഒരു മത്സരം ആണ്. ഇതിനു വേണ്ടി  എല്ലാ  റീജനുകളിലും   മല്‍സരങ്ങള്‍  നടന്നുകൊണ്ടിരിക്കുന്നു. മിഷിഗണ്‍  റീജിയണല്‍റീജിയന്റെ  സ്‌പെല്ലിംഗ് ബീ മത്സരം മെയ് 5  ആം  തിയതി ശനിയാഴച്ച    ഒന്‍പത് മണി  മുതല്‍  (2850 Parent Ave, Warren, MI 48092)നടത്തുന്നതാണ്ന്ന്  സ്‌പെല്ലിംഗ് ബീ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ.മാത്യു വര്‍ഗീസ് അറിയിച്ചു. 

റീജിയണല്‍ സ്‌പെല്ലിംഗ് ബീ മത്സരം ഫൊക്കാന മിഷിഗണ്‍  ഡിട്രോയിറ്റ് റീജിയനും   , കേരള ക്ലബ്  ഡിട്രോയിറ്റ്ഉം സംയുക്തമായാണ് നടത്തുന്നത്.റീജിയണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തിന്റെ കോര്‍ഡിനേറ്റര്‍സ് ആയി സുജിത് മേനോന്‍ (പ്രസിഡന്റ് കേരള ക്ലബ്) വര്‍ഗീസ് തോമസ് ( ജിമ്മിച്ചന്‍) , മാത്യു ഉമ്മന്‍, അബ്ദുള്‍ പ്യൂണിയൂര്‍കുളം,
 ശ്രീജ ശ്രീകുമാര്‍, അരുണ്‍ എല്ലുവില്ല എന്നിവര്‍  പ്രവര്‍ത്തിക്കുന്നു.


ഏല്ലാ  റീജിയനുകളില്‍ മല്‍സരങ്ങള്‍  നടത്തി ഒന്നും, രണ്ട്,മുന്നും  സ്ഥാനങ്ങള്‍ നേടന്നു കുട്ടികള്‍ക്   ഫൊക്കാന കണ്‍വന്‍ഷനില്‍  നടക്കുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ പകെടുക്കാന്‍ യോഗ്യത നേടുന്നതാണ് . അഞ്ചു മുതല്‍  ഒന്‍പാതം  ക്ലാസ് വരെ പഠിക്കുന്ന  കുട്ടികാള്‍ക്ക്  ഇതില്‍  പങ്കെടുക്കാം.  നാഷണല്‍ മത്സരത്തില്‍ ഒന്നാം സമ്മാനം നേടുന്ന ആള്‍ക്ക് $ 2000.00 , രണ്ടാം സമ്മാനം $ 1000.00 , മുന്നാം  സമ്മനം നേടുന്ന ആളിന്$ 500.00 എന്നീ സമ്മാന ങ്ങള്‍ക്കു പുറമെ ആകര്‍ഷകങ്ങളായ മറ്റ്  സമ്മാനങ്ങളും നല്‍കുന്നു. 

  നമ്മുടെ കുട്ടികളുടെ ഇംഗ്ലീഷിലെ അഭിരുചി വര്‍ധിപ്പിക്കുക  എന്ന ലക്ഷ്യത്തോടെ നടത്തുന്ന   സ്‌പെല്ലിംഗ് ബീ മത്സരങ്ങള്‍ വളരെ അധികം ദേശിയ ശ്രദ്ധ നേടുന്നുണ്ട്.ഡിട്രോയിറ്റ്  റീജിയണില്‍  വിജയികള്‍ ആകുന്ന കുട്ടികള്‍ക്ക് $ 250,$ 150 , $100 സമ്മനങ്ങളും സര്‍ട്ടിഫിക്കറ്റുകളും  ലഭിക്കുന്നതാണ്. കോശി ജോര്‍ജ്, റീമക്‌സ് റിയാലിറ്റി ആണ് ക്യാഷ് െ്രെപസ് സ്‌പോണ്‍സര്‍ ചെയ്തരിക്കുന്നത്.

ഡിട്രോയിറ്റ്  റീജിയണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തിന്റെ  രജിസ്‌ട്രേഷന്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മെയ്  ഒന്നിന്    മുന്‍പായി അപേക്ഷ സമര്‍പ്പിക്കണമെന്ന്  സുജിത് മേനോന്‍ , വര്‍ഗീസ് തോമസ് ( ജിമ്മിച്ചന്‍) , മാത്യു ഉമ്മന്‍, അബ്ദുള്‍ പ്യൂണിയൂര്‍കുളം, ശ്രീജ ശ്രീകുമാര്‍, അരുണ്‍ എല്ലുവില്ല  എന്നിവര്‍ അറിയിച്ചു.
 

കൂടുതല്‍ വിവരങ്ങള്‍ :  ഫോണ്‍:ഡോ.മാത്യു വര്‍ഗീസ് (734  )6346616    സുജിത് മേനോന്‍ (248  )6351566      എന്നിവരില്‍ നിന്നും ലഭിക്കുന്നതാണ്.

ഡിട്രോയിറ്റ് റീജിയണല്‍ സ്‌പെല്ലിംഗ് ബീ മത്സരം മെയ് 5 ന്. ഡിട്രോയിറ്റ് റീജിയണല്‍ സ്‌പെല്ലിംഗ് ബീ മത്സരം മെയ് 5 ന്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക